MORE

    യുഎഇയില്‍ കനത്ത മഴ: ജാഗ്രതാ നിര്‍ദേശം

    Date:

    ദുബായ്: യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. കിഴക്കന്‍ ഭാഗങ്ങളില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വാഹനങ്ങള്‍ ഒലിച്ചുപോവുകയും ചെയ്തു. പല പ്രദേശങ്ങളിലും റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായി മാറി.

    കനത്ത മഴ തുടരുന്ന പ്രദേശത്തുള്ളവര്‍ വീട്ടില്‍ തന്നെ തുടരണമെന്നും അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഖോര്‍ഫക്കാന്‍ മലനിരകളിലെ അല്‍ഷീസ് പ്രദേശത്ത് വെള്ളപ്പൊക്കത്തില്‍പ്പട്ട ഒരു ഏഷ്യന്‍ കുടുംബത്തെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങളേയും ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരേയും അത്യാവശ്യഘട്ടത്തില്‍ താമസിപ്പിക്കുന്നതിന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുരന്ത മേഖലയില്‍ അടിയന്തര സഹായം എത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ എല്ലാ ഫെഡറല്‍ വകുപ്പുകളോടും വ്യാഴം വെള്ളി ദിവസങ്ങളില്‍ അത്യാവശ്യമല്ലാത്ത ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് അനുമതി നല്‍കാന്‍ യുഎഇ ക്യാബിനറ്റ് നിര്‍ദ്ദേശം നല്‍കി.

    പകല്‍സമയത്ത് ബീച്ചുകളിലും മറ്റും പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മഴക്കെടുതി കൂടുതലായി ബാധിച്ച രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളെ പിന്തുണയ്ക്കുന്നതിനായി സമീപത്തെ എല്ലാ എമിറേറ്റുകളില്‍ നിന്നും രക്ഷാപ്രവര്‍ത്തന സംഘങ്ങളെ വിന്യസിപ്പിക്കുവാനും അധികാരികള്‍ ഉത്തരവിറക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...