MORE

    ഹയര്‍ സെക്കന്‍ഡറി സമുദായ ക്വാട്ട റദ്ദാക്കല്‍ : എന്‍എസ്എസ് കോടതിയിലേക്ക്

    Date:

    ചങ്ങനാശേരി : മുന്നാക്ക സമുദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഒന്നാം വര്‍ഷ പ്രവേശനത്തിനു സര്‍ക്കാര്‍ നല്‍കിയിട്ടുള്ള 10% സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍എസ്എസ് അപ്പീല്‍ നല്‍കുമെന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു.

    ന്യൂനപക്ഷ, പിന്നാക്ക ഇതര സമുദായങ്ങളുടെ സ്‌കൂളുകള്‍ക്കു നല്‍കിയിട്ടുള്ള 10% സംവരണം മുന്നാക്ക വിഭാഗ സ്‌കൂളുകള്‍ക്ക് അവകാശപ്പെട്ട സമുദായ സംവരണമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കണക്കനുസരിച്ച് ആകെയുള്ള എയ്ഡഡ് സ്‌കൂളുകളില്‍ മുന്നാക്ക സമുദായങ്ങളുടെ സ്‌കൂളുകള്‍ 10 ശതമാനത്തില്‍ കുറവാണ്.

    സമുദായ സംവരണം ഇല്ലാതാകുന്നത് ആ വിഭാഗത്തില്‍പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കും. ഇതിനാലാണ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...