MORE

    ട്വന്റി-20യിലെ രണ്ട് വമ്പന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി രോഹിത് ശര്‍മ്മ

    Date:

    ട്വന്റി20 ക്രിക്കറ്റില്‍ വലിയ രണ്ട് റെക്കോഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ. വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ആദ്യ മത്സരത്തിലാണ് പുതിയ ചരിത്രം കുറിച്ചത്. ട്വന്റി20-യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും, ഏറ്റവും അധികം അര്‍ധ സെഞ്ച്വറികളെന്ന റെക്കോര്‍ഡുമാണ് ഒറ്റ മത്സരം കൊണ്ട് രോഹിത് സ്വന്തമാക്കിയത്.

    129 മത്സരങ്ങളില്‍ നിന്ന് 3443 റണ്‍സാണ് താരമിതുവരെ ട്വന്റി20യില്‍ നിന്ന് നേടിയത്. 32.38 ആണ് ബാറ്റിങ് ആവറേജ്. ന്യൂസിലാന്റ് നായകന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയാണ് റണ്‍വേട്ടയില്‍ രോഹിത് പിന്തള്ളിയത്. ഇന്നലെ നടന്ന മത്സരത്തില്‍ നേടിയ അര്‍ധ സെഞ്ച്വറിയോടെയാണ് (44 പന്തില്‍ നിന്ന് 64) രണ്ടാമത്തെ റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കിയത്. ട്വന്റി20യില്‍ 30 അര്‍ധ സെഞ്ച്വറികള്‍ നേടിയ വിരാട് കോഹ്ലിയായിരുന്നു ഇതുവരെ അക്കാര്യത്തില്‍ ഒന്നാമത്. എന്നാല്‍, രോഹിതിന് ഇപ്പോള്‍ 31 അര്‍ധ സെഞ്ച്വറികളായി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...