MORE

    ഹന്‍സികയ്ക്ക് കല്യാണം; വരന്‍ പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകനെന്ന് റിപ്പോര്‍ട്ട്

    Date:

    തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോട്വാനി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്.

    ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനുമായി നടിയുടെ വിവാഹം ഉണ്ടാകുമെന്നാണ് തമിഴ് വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. വരന്‍ ബിസിനസുകാരനാണെന്നും വിവാഹനിശ്ചയം തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

    നേരത്തെ, തമിഴ് നടന്‍ ചിമ്ബുവുമായി പ്രണയത്തിലായിരുന്നു ഹന്‍സിക. ട്വിറ്ററിലൂടെ നടി തന്നെയാണ് ഇരുവരും അടുപ്പത്തിലാണ് എന്ന് ആരാധകരെ അറിയിച്ചത്. ഹന്‍സിക തന്റെ പ്രണയിനിയാണെന്നും നയന്‍താര സുഹൃത്ത് മാത്രമാണെന്നും ചിമ്ബുവും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ബന്ധം തകരുകയായിരുന്നു. ചിമ്ബുവിന് ഒപ്പമുള്ള മഹയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഹന്‍സികയുടെ അമ്ബതാമത്തെ ചിത്രമാണിത്. നവാഗതനായ യുആര്‍ ജമീലാണ് സംവിധായകന്‍. ഒ.ടി.ടി പ്ലാറ്റ്ഫോം വഴി ആഗസ്ത് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്തത്. 2018ല്‍ പ്രഖ്യാപിച്ച സിനിമ കോവിഡ് മൂലം റിലീസ് നീണ്ടു പോകുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...