ന്യൂഡല്‍ഹി : കശ്മീരില്‍ സൈനിക ക്യാമ്പില്‍ നടന്ന ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യൂ. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് രജൌരിയിലെ പാര്‍ഗല്‍ സൈനിക ക്യാമ്പില്‍ ആക്രമണമുണ്ടായത്. രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പില്‍ കടക്കുന്നത് കണ്ടാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതല്‍ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചതായി സൈനിക വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
Date:

