MORE

    കെ ടി ജലീലിന്റേത് രാജ്യദ്രോഹ പരാമര്‍ശം; കേരള സര്‍ക്കാര്‍ ഇക്കാര്യം കര്‍ശനമായി കൈകാര്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

    Date:

    ന്യൂഡല്‍ഹി: കശ്മീര്‍ യാത്രാ വിവരണത്തില്‍ ‘ആസാദ് കശ്മീര്‍’, ‘ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍’ എന്നിങ്ങനെ വിശേഷണം നടത്തിയ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേന്ദ്ര മന്ത്രി രൂക്ഷ പ്രതികരണവുമായി രംഗത്ത്. കെ.ടി ജലീലിനെ രാജ്യദ്രോഹി എന്ന് വിളിച്ച്‌ കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിലോ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലോ ആണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതുണ്ട്. ഇതുപോലെയാണ് അവര്‍ സംസാരിക്കുന്നതെങ്കില്‍ അവര്‍ രാജ്യദ്രോഹിയാണ്. കേരള സര്‍ക്കാര്‍ ഇക്കാര്യം കര്‍ശനമായി കൈകാര്യം ചെയ്യണം -പ്രള്‍ഹാദ് ജോഷി പറഞ്ഞു.

    അതേസമയം വിവാദ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസും ജലീലിനെ വിമര്‍ശിച്ച്‌ രംഗത്തെത്തി. പരാമര്‍ശം വിവാദമായതോടെ താന്‍ ഇന്‍വെര്‍ട്ടഡ് കോമയില്‍ നല്‍കിയ ആസാദ് കശ്മീര്‍ പരാമര്‍ശം വിമര്‍ശകര്‍ക്ക് മനസ്സിലായില്ലെന്ന് സഹതപിച്ച്‌ ജലീലിന്റെ വിശദീകരണം എത്തി. ജലീലിന്റെ പരാമര്‍ശങ്ങളില്‍ പിന്തുണ പ്രഖ്യാപിക്കാതെയായിരുന്നു ഇടത് മന്ത്രിമാരുടെ പ്രതികരണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...