MORE

    ‘പഴയ സിമി നേതാവായ കെ. ടി ജലീലില്‍ നിന്ന് ഇന്ത്യാവിരുദ്ധത മാത്രം പ്രതീക്ഷിച്ചാല്‍ മതി: രാജ്യദ്രോഹ കുറ്റം ചുമത്തണം; കശ്മീര്‍ പരാമര്‍ശം രാജ്യത്തിന്റ അഖണ്ഡതക്കെതിര്’; ജലീലിന്റെ കശ്മീര്‍ പോസ്റ്റില്‍ പ്രതികരിച്ച്‌ കെ സുരേന്ദ്രന്‍

    Date:

    കോട്ടയം: സിപിഎം സഹയാത്രികനും മുന്മന്ത്രിയുമായ കെ ടി ജലീലിന്റെ കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

    പഴയ സിമി നേതാവായ കെ ടി ജലീലില്‍ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പാക്ക് അധീന കശ്മീരിനെ കുറിച്ച്‌ ‘ആസാദ് കാശ്മീര്‍’ എന്ന ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎല്‍എയായി തുടരാനാവില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.

    ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന പ്രയോഗം പാക്കിസ്ഥാന്റേതാണ് എന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം എന്നും പൊലീസ് ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സൈന്യത്തിനെതിരെയും ജലീല്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

    ചരിത്രത്തെ വികലമാക്കുകയാണ് ജലീല്‍ ചെയ്യുന്നത്. കശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്‍ അനധികൃതമായി പിടിച്ചെടുത്തതാണ്. മുഴുവന്‍ കശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ല്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...