MORE

    ‘ഇന്ത്യയുടെ വാറന്‍ ബഫറ്റ്’ എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു 

    Date:

    ദില്ലി: ഇന്ത്യന്‍ ഓഹരി വിപണിയിലെ വാറന്‍ ബഫറ്റ്‌ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. മുംബൈയിലെ വസതിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെ ആരോഗ്യനില വഷളാവുകയായിരുന്നു.

    തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

    5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന അത്ഭുത മനുഷ്യനായിരുന്നു ജുന്‍ജുന്‍വാല. അവിടെ നിന്നും സ്വപ്രയത്നം കൊണ്ട് അദ്ദേഹം ഉന്നതങ്ങള്‍ കീഴടക്കി. രാജ്യത്തെ അതിസമ്ബന്നരില്‍ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്ബോള്‍ 5.8 ബില്യണ്‍ ഡോളറായിരുന്നു.

    1960 ജൂലൈ അഞ്ചിന് മുംബൈയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി. ഓഹരി വിപണിയില്‍ നേട്ടങ്ങള്‍ കൊയ്ത അദ്ദേഹം പില്‍ക്കാലത്ത് ആപ്ടെക് ലിമിറ്റഡ് ചെയര്‍മാനായും ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...