MORE

    രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍

    Date:

    ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലിറങ്ങാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍.

    എന്നാല്‍ കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് തിരക്കില്ലെന്നും മുംതാസ് പറഞ്ഞു.

    പൊതുജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഒരു വേദിയാണ് രാഷ്ട്രീയമെന്നും അതിലേക്ക് കടക്കാന്‍ ശരിയായ സ്ഥലവും സമയവും തേടുകയാണെന്നും പറഞ്ഞ മുംതാസ് ജനങ്ങളെ പ്രതിനിധീകരിക്കാന്‍ അവര്‍ എന്നെ അനുവദിക്കുകയാണെങ്കില്‍ അപ്പോള്‍ തീര്‍ച്ചയായും ഞാന്‍ വേണ്ടെന്ന് പറയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

    ഗുജറാത്ത് തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ മുംതാസിന്റെ പ്രസ്ഥാവനകള്‍ അവര്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുമുള്ള സാധ്യതകളെ സജീവമാക്കി. എന്നാല്‍ വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ മുംതാസ്, നിമിഷങ്ങള്‍ക്കകം ആ പ്രസ്താവന തിരുത്തുകയും ചെയ്തു. അച്ഛന്‍ തുടങ്ങിവച്ച ചില നല്ല ജോലികള്‍ ചെയ്യാനാണ് ഞാന്‍ ഇവിടെ വന്നതെന്നും ബറൂച്ചിലെ എന്റെ കുടുംബത്തില്‍ നിന്ന് ആളുകള്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ടെന്നും രാഷ്ട്രീയപ്രവേശനത്തിന് ഇനിയും സമയമുണ്ടെന്നും മുംതാസ് കൂട്ടിച്ചേര്‍ത്തു.

    ഇപ്പോള്‍ ഞാന്‍ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല, എനിക്ക് ലഭിക്കുന്ന സ്നേഹവും ബഹുമാനവുമെല്ലാം ഞാന്‍ പട്ടേലിന്റെ മകളായതിനാല്‍ മാത്രമാണ്. അതിനനുസരിച്ച്‌ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും സോണിയാ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ സഹായിയുമായിരുന്ന അഹമ്മദ് പട്ടേല്‍ രണ്ട് വര്‍ഷം മുമ്ബ് കോവിഡ് ബാധിച്ചാണ് മരിച്ചത്. 2002ലെ കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കുടുക്കാന്‍ സോണിയ ഗാന്ധിയുടെ പ്രേരണയില്‍ പട്ടേല്‍ ഗൂഢാലോചന നടത്തിയെന്ന് ഗുജറാത്ത് പൊലീസ് കഴിഞ്ഞ മാസം ആരോപിച്ചിരുന്നു.

    എന്നാല്‍ എന്തുകൊണ്ടാണ് പിതാവ് ജീവിച്ചിരുന്നപ്പോള്‍ ഉന്നയിക്കാത്ത ആരോപണങ്ങള്‍ പൊലീസ് ഇപ്പേള്‍ ഉയര്‍ത്തുന്നതെന്നും ഇത് പൂര്‍ണ്ണമായും കോണ്‍ഗ്രസ് അധ്യക്ഷയെ ലക്ഷ്യമിട്ടാണെന്നും മുംതാസ് പ്രതികരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...