MORE

    ബിഹാറില്‍ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ജെഡിയുവും

    Date:

    പാറ്റ്ന: കഴിഞ്ഞയാഴ്ച അധികാരത്തില്‍ വന്ന ബിഹാറിലെ മഹാസഖ്യ സര്‍ക്കാറില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി.

    നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ആര്‍ജെഡി നേതാവും നിയമമന്ത്രിയുമായ കാര്‍ത്തികേയ സിംഗിനെ പുറത്താക്കണമെന്ന് ജെഡിയുവും കോണ്‍ഗ്രസും ആവശ്യപ്പെട്ടതോടെയാണ് സഖ്യത്തിലെ അതൃപ്തി പരസ്യമായത്.

    അദ്ദേഹത്തിനെതിരായ അഴിമതിക്കേസ് ജെഡിയുവിനെയും കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഒരു വശത്ത് ജെഡിയുവില്‍ പൊട്ടിത്തെറിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മന്ത്രി സ്ഥാനം നല്‍കാത്തതില്‍ രാജിഭീഷണി മുഴക്കി ജെഡിയു എംഎല്‍എ ബിമ ഭാരതി രംഗത്ത് വന്നിട്ടുണ്ട്.

    ജെഡിയു എംഎല്‍എ ലെഷി സിങിനെ മൂന്നാം തവണയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെയും ഭാരതി വിമര്‍ശിച്ചു. “മുഖ്യമന്ത്രി അവളില്‍ മാത്രമായി എന്ത് പ്രത്യേകതയാണ് കാണുന്നത്? പാര്‍ട്ടിക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ അവളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് പാര്‍ട്ടി ഞങ്ങളെ കേള്‍ക്കാത്തത്? ഞങ്ങള്‍ പിന്നാക്ക ജാതിക്കാരായതുകൊണ്ടാണോ?,” ജെ ഡി യു എം എല്‍ എ ബിമ ഭാരതി ചോദിക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...