MORE

    സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ സ​വ​ര്‍​ക്ക​ര്‍​ക്കോ സം​ഘ്പ​രി​വാ​റി​നോ ഒ​രു പ​ങ്കു​മി​ല്ല -ന​വോ​ദ​യ റി​യാ​ദ്

    Date:

    റി​യാ​ദ്​: ന​വോ​ദ​യ​യു​ടെ 13-ാം വാ​ര്‍​ഷി​ക​ദി​ന​വും കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ ആ​ദ്യ​ത്തെ സെ​ക്ര​ട്ട​റി പി.

    ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. യോ​ഗം കു​മ്മി​ള്‍ സു​ധീ​ര്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ ജീ​വ​ച​രി​ത്രം ഒ​രേ സ​മ​യം ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ ച​രി​ത്ര​വും തി​രു​വി​താം​കൂ​റി​ന്റെ​യും മ​ല​ബാ​റി​ന്റെ​യും സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്രം കൂ​ടി​യാ​ണെ​ന്ന് സു​ധീ​ര്‍ ഓ​ര്‍​മി​പ്പി​ച്ചു. കോ​ണ്‍​ഗ്ര​സും ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യും അ​ട​ക്കം നി​ര​വ​ധി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും ക​ര്‍​ഷ​ക-​തൊ​ഴി​ലാ​ളി-​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളു​ടെ​യും നി​ര​ന്ത​ര സ​മ​ര​ത്തി​ന്റെ ഫ​ല​മാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യം.

    എ​ന്നാ​ല്‍ അ​തി​ല്‍ ഒ​രു പ​ങ്കും വ​ഹി​ക്കാ​ത്ത സം​ഘ്പ​രി​വാ​ര്‍ രാ​ജ്യ​ത്തെ ഒ​റ്റി​ക്കൊ​ടു​ത്ത വി.​ഡി. സ​വ​ര്‍​ക്ക​റെ മു​ന്‍​നി​ര്‍​ത്തി ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്ന് സു​ധീ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. സം​ഘ്പ​രി​വാ​ര്‍ ഭ​ര​ണ​ത്തി​ല്‍ രാ​ജ്യം പി​ന്നോ​ട്ട് സ​ഞ്ച​രി​ക്കു​ക​യാ​ണ്. പ​ട്ടി​ണി​യി​ല്‍, തൊ​ഴി​ലി​ല്ലാ​യ്മ​യി​ല്‍, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ത്തി​ല്‍, വി​ശ്വാ​സ സ്വാ​ത​ന്ത്ര്യ​ത്തി​ല്‍ ഒ​ക്കെ ഇ​ന്ത്യ ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്കു​മു​ന്നി​ല്‍ നാ​ണം കെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വും മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​വും ഹ​നി​ക്കു​ക​യും ജു​ഡീ​ഷ്യ​റി​യു​ടെ വി​ശ്വാ​സ്യ​ത​പോ​ലും ത​ക​ര്‍​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന നാ​ളു​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

    ഫാ​ഷി​സ്റ്റ് ആ​ശ​യ​ങ്ങ​ളി​ല്‍​നി​ന്നും രാ​ജ്യ​ത്തെ ര​ക്ഷി​ക്കാ​ന്‍ കൃ​ഷ്ണ​പി​ള്ള​യു​ടെ ജീ​വ​ച​രി​ത്രം പാ​ഠ​മാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 13 വ​ര്‍​ഷ​ത്തി​നി​ടെ ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും ക​ലാ കാ​യി​ക രം​ഗ​ത്തും ഒ​​ട്ടേ​റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ​ന​വോ​ദ​യ​ക്ക്​ ന​ട​ത്താ​നാ​യെ​ന്ന്​ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ന്‍ പ​യ്യ​ന്നൂ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. യോ​ഗ​ത്തി​ല്‍ പൂ​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ന്‍ പ​യ്യ​ന്നൂ​ര്‍ സ്വാ​ഗ​ത​വും ഷൈ​ജു ചെ​മ്ബൂ​ര് കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണ​വും ന​ട​ത്തി. നൗ​ഷാ​ദ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​ബ്രാ​ഹിം, ബാ​ബു​ജി, അ​യൂ​ബ് ക​രൂ​പ്പ​ട​ന്ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മി​ഥു​ന്‍ ന​ന്ദി പ​റ​ഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...