MORE

    മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ഷിന്‍ഡെ പക്ഷത്തേക്ക് ? അഭ്യൂഹങ്ങള്‍ ഉയര്‍ത്തി മന്ത്രി അബ്ദുള്‍ സത്താറുമായുള്ള രഹസ്യ കൂടിക്കാഴ്ച

    Date:

    മഹാരാഷ്ട്രയിലെ രാഷ്ട്രീയ കോളിളക്കങ്ങള്‍ അവസാനിക്കുന്നില്ല. സംസ്ഥാന കൃഷി മന്ത്രി അബ്ദുള്‍ സത്താര്‍ കഴിഞ്ഞ ദിവസം നന്ദേഡില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാനുമായി രഹസ്യമായ കൂടിക്കാഴ്ച നടത്തിയതാണ് സംസ്ഥാന രാഷ്ട്രീയം നിലവില്‍ ചര്‍ച്ച ചെയ്യുന്നത്.

    അടച്ചിട്ട മുറിയിലെ ഇരുവരുടെയും കൂടിക്കാഴ്ച്ച അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിരിക്കയാണ്.

    ഷിന്‍ഡെ സര്‍ക്കാരിന്റെ അവലോകന യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ചവാനെ വസതിയിലെത്തി സന്ദര്‍ശിക്കാന്‍ അബ്ദുള്‍ സത്താര്‍ പോയത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അകത്തേക്ക് കയറാന്‍ അനുവദിച്ചില്ല എന്നതാണ് പ്രത്യേകത.

    കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ്, മുന്‍ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി അസ്ലം ഷെയ്ഖ് സംസ്ഥാന ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ വസതിയില്‍ പോയി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം അസ്ലം ഷെയ്ഖ് ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതോടൊപ്പം മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഇരു നേതാക്കളും കോണ്‍ഗ്രസ് വിട്ട് ഷിന്‍ഡെ-ഫഡ്‌നാവിസ് സര്‍ക്കാരില്‍ ചേരുമെന്നാണ് സൂചന.

    വിശ്വാസവോട്ടെടുപ്പ് വേളയിലും ചവാന്റെ അസാന്നിധ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിനിടെയാണ് ഔദ്യോഗിക സന്ദര്‍ശനത്തിനായി നന്ദേഡിലെത്തിയ മന്ത്രി സത്താര്‍ അശോക് ചവാനുമായി നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച കേന്ദ്രമന്ത്രിയുമായ ശങ്കര്‍റാവു ചവാനാണ് തനിക്ക് രാഷ്ട്രീയത്തില്‍ വഴികാട്ടിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം

    ചവാന് മറാത്ത്‌വാഡയെയും മഹാരാഷ്ട്രയെയും കുറിച്ച്‌ നല്ല ധാരണയുണ്ടെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച്‌ നന്നായി അറിയാമെന്നും മന്ത്രി സത്താര്‍ പറഞ്ഞു. അത് കൊണ്ട് ചവാന്റെ അനുഗ്രഹം വാങ്ങുന്നതിനൊപ്പം മാര്‍ഗ്ഗനിര്‍ദ്ദേശവും തേടുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നും മന്ത്രി വ്യക്തമാക്കി.

    നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പാര്‍ട്ടിയുടെ എംഎല്‍എമാര്‍ക്കൊപ്പം ജൂണില്‍ നടത്തിയ വിമത നീക്കത്തിന് ശേഷമാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വീണത്. തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഷിന്‍ഡെ ക്യാമ്ബ്വി ജയിക്കുകയും ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തത്. ശിവസേനയുടെ അവകാശവാദത്തെ ചൊല്ലിയുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണനയിലാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...