MORE

    ‘ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ട എന്നു വിളിക്കുന്നത്’; സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലം തുറന്നു

    Date:

    തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലം തുറന്നു. ഇതോടെ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ സ്ഥലമായ കിഴക്കേകോട്ട ഇനി അനായാസം കടക്കാം.

    തിരുവനന്തപുരം കിഴക്കേകോട്ട കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

    മേല്‍പ്പാലത്തിലെ സെല്‍ഫി പോയിന്‍റ് തുറന്ന് നല്‍കിയത് നടന്‍ പൃഥ്വിരാജ്. 4 കോടി രൂപ ചെലവിലാണ് കാല്‍നട മേല്‍പ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 104 മീറ്ററാണ് നീളം. മേല്‍പ്പാലത്തിലേക്ക് സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ലിഫ്റ്റ്, സി സി ടി വി ക്യാമറകള്‍, പൊലീസ് സഹായ കേന്ദ്രം, ക്ലോക്ക് ടവര്‍, മഹാത്മാക്കളുടെ ഛായാചിത്രങ്ങള്‍ തുടങ്ങിയ മേല്‍പ്പാലത്തിലുണ്ട്.

    തിരക്കേറിയ റോഡ് മുറിച്ചു കടക്കാന്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന കാല്‍നട മേല്‍പ്പാലം നഗരത്തിന് മാറ്റ് കൂട്ടുന്നതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഞാനൊക്കെ കോളേജില്‍ പഠിക്കുന്ന കാലത്ത് ഈ പഴവങ്ങാടിയില്‍ നിന്നും കിഴക്കേകോട്ട വരെയുളള റോഡിലാണ് സ്ഥിരം പൊലീസ് ചെക്കിങ്. വേഗതയില്‍ വണ്ടിയോടിച്ചതിന് സ്ഥിരമായി പൊലീസ് തടഞ്ഞ് നിര്‍ത്തിയിരുന്ന സ്ഥലമായിരുന്നു എന്ന് പറഞ്ഞാണ് പൃഥ്വിരാജ് സംസാരിച്ചത്.

    ഞങ്ങളൊക്കെ ബൈക്കില്‍ സ്പീഡില്‍ പോയതിന് പല തവണ നിര്‍ത്തിച്ചിട്ടുണ്ട്. ആ വഴിയില്‍ ഒരു പൊതുചടങ്ങില്‍ ഇത്രയും നാട്ടുകാരുടെ സതോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സത്യത്തില്‍ ഒരു പ്രത്യേക സന്തോഷമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ആദ്യമായാണ് ഒരു മേയര്‍ രാജുവേട്ട എന്ന് വിളിച്ച്‌ പരിപാടിക്ക് ക്ഷണിക്കുന്നത്. അതുകൊണ്ട് വന്ന് കളയാമെന്ന് കരുതിയാണ് പരിപാടിക്ക് എത്തിയത് എന്നും പൃഥ്വിരാജ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...