MORE

    കാനത്തിന്റെ നിലപാടുകള്‍ സംശയാസ്പദം’; സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

    Date:

    സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. ലോകായുക്ത വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയായില്ല.

    കാനത്തിന് മുന്‍ സെക്രട്ടറിമാരെ പോലെ പ്രവര്‍ത്തിക്കാനാകുന്നില്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നും വിമര്‍ശനം ഉയര്‍ന്നു.
    ആനിരാജയ്‌ക്കെതിരെ കാനം സ്വീകരിച്ച നിലപാടിലും സമ്മേളനം അതൃപ്തി അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് വിലയില്ല. ആദ്യ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കെതിരെയും അഴിമതി നേരിടുന്ന മന്ത്രിമാര്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അന്ന് മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും യോഗത്തില്‍ മാറ്റി നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പോയിരുന്നു.
    എന്നാല്‍ അന്നൊന്നും ഇല്ലാത്ത ഇടതുപക്ഷ സ്‌നേഹമാണ് ഇപ്പോള്‍ ഉള്ളതെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കൃഷി വകുപ്പിനെ സിപിഎം വിഴുങ്ങി. മന്ത്രി വള്ളി ചെരുപ്പിട്ട് നടന്നത് കൊണ്ടും വീട്ടുമുറ്റത്ത് ചെടികള്‍ വെച്ചു പിടിപ്പിച്ചതുകൊണ്ടും കാര്യമില്ല. ഭരിക്കാന്‍ അറിയണമെന്നും റവന്യൂവകുപ്പില്‍ മന്ത്രിയൊഴികെ മറ്റെല്ലാ വകുപ്പിലും അഴിമതിയാണെന്നും വിമര്‍ശനം ഉയര്‍ന്നു.
    സാംസ്‌കാരിക കാര്യങ്ങളില്‍ മാത്രമാണ് ജില്ലാ നേതൃത്വത്തിന് താത്പര്യം. ജില്ലാ നേതൃത്വം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...