MORE

    പണം വാങ്ങി, ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കി; ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം കോഴിക്കോട്ട്

    Date:

    പേരാമ്ബ്ര: പണം വാങ്ങുയ ശേഷം 27-കാരിയായ ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

    വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫാണ് (35) പിടിയിലായത്. തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഒരുഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച്‌ രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാളുടെ അടുത്തേക്ക് വാഹനത്തില്‍ എത്തിച്ച്‌ നല്‍കുകയും മറ്റൊരിക്കല്‍ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുകയും ചെയ്ത് പണം കൈപ്പറ്റിയെന്ന കുറ്റത്തിനാണ് ഭര്‍ത്താവിനെ പേരാമ്ബ്ര സി.ഐ. എം.

    സജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. അബ്ദുള്‍ ലത്തീഫിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പേരാമ്ബ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഓഗസ്റ്റ് 14-ന് യുവതിയെ കാണാതായെന്ന് മാതാവ് പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് വന്നത്.

    ആശുപത്രിയില്‍ ഉമ്മയ്‌ക്കൊപ്പം ഡോക്ടറെ കാണാനായി പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. തുടര്‍ന്ന് 15-ന് പേരാമ്ബ്ര പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ കൊയിലാണ്ടി ഭാഗത്തേക്ക് ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓര്‍ത്ത് മനംമാറ്റം വന്നതിനാല്‍ ബന്ധുവീട്ടില്‍ പോയി തിരികെ വരുകയായിരുന്നുവെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇതിനൊപ്പമാണ് 2018-ല്‍ പീഡനത്തിന് ഇരയായതിന്റെ കാര്യം യുവതി വെളിപ്പെടുത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...