MORE

    സിപിഎം ഓഫിസ് ആക്രമണം ബിജെപി നേതൃത്വത്തിന്റെ അറിവോടെ: ഇപി

    Date:

    തിരുവനന്തപുരം: ആര്‍എസ്‌എസ്-ബിജെപി നേതൃത്വത്തിന്‍റെ അറിവോടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.

    സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ അവര്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്. അതിനുള്ള എല്ലാ പ്രോത്സാഹനവും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ട്. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുള്ള ആക്രമണം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.

    ഇ.പി ജയരാജന്റെ വാക്കുകള്‍,

    ” കല്ലുകളും ആയുധങ്ങളുമായി മൂന്ന് ബൈക്കുകളിലായി എത്തിയാണ് ആക്രമിച്ചത്. ജില്ലാ സെക്രട്ടറിയുടെ കാറിന് നേരെ കല്ലേറുണ്ടായി. ശബ്ദം കേട്ട് പുറത്തിറങ്ങിയാല്‍ ആരെയെങ്കിലും ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നതായി മനസ്സിലാക്കുന്നു.
    തിരുവനന്തപുരം മുനിസിപ്പാലിറ്റി നന്നായി പ്രവര്‍ത്തിക്കുന്നു. മുനിസിപ്പാലിറ്റി സുഗമമായി പ്രവര്‍ത്തിക്കാന്‍ ബിജെപി സാധാരണയായി അനുവദിക്കില്ല. കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തുകയും ചര്‍ച്ച തടസ്സപ്പെടുത്തുകയുമാണ് പതിവ് പരിപാടി. തലസ്ഥാനത്തെ ജനങ്ങളുടെ കഷ്ടകാലത്തിന് മുനിസിപ്പാലിറ്റിയില്‍ ബിജെപിക്ക് 30 ഓളം അംഗങ്ങളുണ്ടായിരുന്നു. അതിന്‍റെ ദുരന്തം അനുഭവിക്കുകയാണ്.”

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...