MORE

    ഭാര്യയുമായി വേര്‍പിരിയണം, ഇല്ലെങ്കില്‍ പ്രണയം നാട്ടുകാരെ അറിയിക്കുമെന്ന് യുവതിയുടെ ഭീഷണി; കൊന്നു തള്ളി യുവാവ്

    Date:

    ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴുത്തറുത്ത നിലയിലായില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

    ഡല്‍ഹി ആസാദ്പുരിലെ 23കാരിയെ വിവാഹിതനായ കാമുകനാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പിടിയിലായ പ്രതിയുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ഡി.സി.പി. ഉഷാ രംഗ്നാനി പറഞ്ഞു. വിവാഹിതനായ പ്രതിയുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു.

    ഭാര്യയുമായി വേര്‍പിരിയണമെന്ന് യുവതി നിരന്തരം ഇയാളോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ താനുമായുള്ള ബന്ധത്തെക്കുറിച്ച്‌ ഭാര്യയോടടക്കം പറയേണ്ടി വരുമെന്നും യുവതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകമെന്ന് ഉഷ രഗ്നാനി പറഞ്ഞു. കഴുത്തറുത്ത നിലയിലായിരുന്നു ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടു കൂടി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

    ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടന്‍ തന്നെ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും യുവതി അപ്പോഴേക്കും മരിച്ചിരുന്നു. കേവാല്‍ പാര്‍ക്കില്‍ ടെലി കോളറായി വര്‍ക്ക് ചെയ്യുകയായിരുന്നു യുവതി എന്ന് ഡി.സി.പി. പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐ.പി.സി. സെക്ഷന്‍ 302 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...