MORE

    ഭര്‍ത്താവിന് സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് ഭാര്യ, അയാളെ ഓഫീസില്‍ പോയി ചീത്തവിളിക്കുന്നത് ക്രൂരതയെന്ന് കോടതി; യുവാവിന് വിവാഹമോചനം അനുവദിച്ചു

    Date:

    റായ്‌പൂര്‍: ഭര്‍ത്താവിന്റെ ഓഫീസിലെത്തി അയാളെ ചീത്തവിളിക്കുന്നത് ക്രൂരതയാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഒരു വിവാഹ മോചനക്കേസിലാണ് കോടതിയുടെ പരാമര്‍ശം.

    ജസ്റ്റിസുമാരായ ഗൗതം ഭാദുരി, രാധാകിഷന്‍ അഗര്‍വാള്‍ തുടങ്ങിയവരുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.

    പുരുഷന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള റായ്‌പൂര്‍ കുടുംബ കോടതിയുടെ വിധിക്കെതിരെ യുവതി നല്‍കിയ അപ്പീലിലാണ് കോടതിയുടെ പരാമര്‍ശം. കുടുംബ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. യുവതിയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

    2010ലാണ് യുവാവ് വിധവയായ റായ്പൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചത്. യുവാവിന് സര്‍പ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് യുവതി ആരോപിച്ചിരുന്നു. കൂടാതെ ഭര്‍ത്താവിന് ട്രാന്‍സ്ഫര്‍ വേണമെന്നും, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതിയിരുന്നു. സഹപ്രവര്‍ത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഓഫീസില്‍ പോയും അപമാനിച്ചു.

    തുടര്‍ന്ന് ഭാര്യ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്. 2019 ഡിസംബറില്‍ കുടുംബ കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...