MORE

    ഇ​റാ​ഖി​ലെ സം​ഘ​ര്‍​ഷം; പൗ​ര​ന്മാ​രോ​ട് രാ​ജ്യം​വി​ടാ​ന്‍ കു​വൈ​ത്ത് അ​ഭ്യ​ര്‍​ഥ​ന

    Date:

    കു​വൈ​ത്ത് സി​റ്റി: സം​ഘ​ര്‍​ഷാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​രോ​ട് ഇ​റാ​ഖ് വി​ടാ​ന്‍ കു​വൈ​ത്തി​ന്റെ അ​ഭ്യ​ര്‍​ഥ​ന.

    ഇ​റാ​ഖി​ലെ കു​വൈ​ത്ത് എം​ബ​സി​വ​ഴി ഇ​ക്കാ​ര്യം പൗ​ര​ന്മാ​രി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​റാ​ഖി​ലേ​ക്ക് പോ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രോ​ട് യാ​ത്ര മാ​റ്റി​വെ​ക്കാ​നും എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു.

    ശി​യ നേ​താ​വ് മു​ഖ്ത​ദ സ​ദ്ര്‍ രാ​ഷ്ട്രീ​യം വി​ടു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ബ​ഗ്ദാ​ദി​ല്‍ സം​ഘ​ര്‍​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​റാ​ഖി​ല്‍ കു​റ​ഞ്ഞ​ത് 23 പ്ര​തി​ഷേ​ധ​ക്കാ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 270 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

    അ​തേ​സ​മ​യം, പി​രി​മു​റു​ക്കം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ത്തു​ചേ​ര​ലു​ക​ള്‍ ഒ​ഴി​വാ​ക്കാ​നും ജാ​ഗ്ര​ത പാ​ലി​ക്കാ​നും ജോ​ര്‍​ഡ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റാ​ഖി​ലെ ജോ​ര്‍​ഡ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ദു​ബൈ​യി​ലെ ദീ​ര്‍​ഘ​ദൂ​ര വി​മാ​ന​ക്ക​മ്ബ​നി​യാ​യ എ​മി​റേ​റ്റ്‌​സ് ബ​ഗ്ദാ​ദി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.

    വി​മാ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യ​തി​നു പി​റ​കെ ഇ​റാ​ഖി​ലേ​ക്കു​ള്ള ക​ര അ​തി​ര്‍​ത്തി​ക​ളും ഇ​റാ​ന്‍ അ​ട​ച്ചു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​റാ​നി​ക​ള്‍ ശി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ര്‍​ഷി​ക തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി ഇ​റാ​ഖ് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ​രു​മാ​നം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...