MORE

    ഭക്ഷണമുണ്ടാക്കാന്‍ വൈകിയ 12കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചു

    Date:

    അംബികാപുര്‍: ഭക്ഷണമുണ്ടാക്കാന്‍ വൈകിയതിന് 12 വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു.

    ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ ഖല ദാരിമ ഗ്രാമത്തിലാണ് സംഭവം. വിശ്വനാഥാ എക്ക, ഭാര്യ ദില്‍സ എന്നിവരാണ് മകളെ കൊലപ്പെടുത്തിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

    കൊലപാതക ശേഷം മകളെ കാണാനില്ലെന്ന് പരഞ്ഞ് ദമ്ബതികള്‍ പൊലീസിനെ സമീപിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യാത്തതിനും വീട്ടിലെ കന്നുകാലികള്‍ക്ക് തീറ്റ നല്‍കാന്‍ വൈകിയതിന്‍റെയും ദേഷ്യത്തിലാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം.

    ജൂണ്‍ 28ന്, വിശ്വനാഥ് എക്ക വീട്ടിലെത്തിയപ്പോള്‍ മകള്‍ ഭക്ഷണം പാകം ചെയ്തിട്ടില്ലെന്നും കന്നുകാലികള്‍ക്ക് തീറ്റനല്‍കിയില്ലെന്നും കണ്ടെത്തി.കുപിതനായ ഇയാള്‍ മകളെ വടികൊണ്ട് മര്‍ദിച്ചു. ഇതിനിടെ പെണ്‍കുട്ടി നിലത്ത് വീഴുകയും തല കല്ലില്‍ ഇടിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ പെണ്‍കുട്ടി മരിച്ചു. ഈ സമയം ഭാര്യ ദില്‍സയും വീട്ടിലുണ്ടായിരുന്നു.

    പിന്നീട് ഇരുവരും ചേര്‍ന്ന് മൃദതദേഹം സമീപത്തെ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ് 26ന് വിശ്വനാഥ് എക്ക പൊലീസിനെ സമീപിക്കുകയും തന്റെ മകളുടെ ജീര്‍ണിച്ച മൃതദേഹം വനത്തില്‍ കിടക്കുന്നുണ്ടെന്നും വസ്ത്രങ്ങളും ചെരിപ്പും ഉപയോഗിച്ച്‌ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതായി പറഞ്ഞു. ഇരുവരെയും തുടര്‍ന്ന് ചോദ്യം ചെയ്തെങ്കിലും ആദ്യം കള്ളം പറഞ്ഞു. ഒടുവില്‍ മകളെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു.കുറ്റകൃത്യത്തില്‍ ഇരുവര്‍ക്കും പങ്കുള്ളതായി തെളിഞ്ഞതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...