MORE

    സാമൂഹിക മാധ്യമങ്ങളിലെ വാക്ക് തര്‍ക്കം തെരുവില്‍ കയാങ്കളിയിലേക്ക് നീങ്ങുന്നു

    Date:

    അബഹ: വിവിധ സാമൂഹിക മാധ്യമങ്ങളിലെ അംഗങ്ങള്‍ നടത്തുന്ന വാക്ക് തര്‍ക്കവും വഴക്കും പരസ്പരമുള്ള അപമാനിക്കലും പോര്‍വിളികളുമെല്ലാം ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ നിന്നിറങ്ങി തെരുവില്‍ കയാങ്കളിയിലേക്ക് നീങ്ങുന്നതായി ആക്ഷേപം.

    പ്രവാസലോകത്താണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി നടക്കുന്നത്. അതില്‍ തന്നെ ഒരു വിഭാഗം മലയാളികളാണ് ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ മുന്‍പന്തിയില്‍ എന്നതാണ് ലജ്ജാകരം.

    വിദ്യാഭ്യാസ നിലവാരത്തിലും പെരുമാറ്റത്തിലും മറ്റും ഉന്നതനിലവാരമുള്ള മലയാളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ വിവിധ രാജ്യങ്ങളിലെ അധികാരികള്‍ക്ക് ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കേണ്ട അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്.

    ഇങ്ങിനെയുള്ള ഒരു സംഭവമാണ് ഇപ്പോള്‍ സൗദിയിലെ അബഹയില്‍ നടക്കുന്നത്. ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ ജോലി ചെയ്തിരുന്നയാളും ടിക്ടോകില്‍ സജീവ സാന്നിധ്യവുമായിരുന്ന ഒരു വ്യക്തി ഇപ്പോള്‍ ജോലി ആവശ്യാര്‍ഥം ഖമീസ് മുശൈത്തില്‍ എത്തിയിട്ടുണ്ട്. അദ്ദേഹവും ടിക്ടോക്കിലെ മറ്റു ചിലരുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. അതിന് മറുപടിയായി അദ്ദേഹം ഇത് ചെയ്തതെന്ന് സംശയിക്കുന്നവര്‍ക്കെതിരെ അസഭ്യവര്‍ഷവും നടത്തി.

    സംഭവത്തിന്റെ പേരില്‍ ഇദ്ദേഹത്തെ ചിലര്‍ തെരുവില്‍ ചോദ്യം ചെയ്യുന്ന അവസ്ഥയുമുണ്ടായി. ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങള്‍ ഇപ്പോഴും ടിക്ടോക്കില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളുടെ നല്ല വശങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം തെരുവിലും അല്ലാതെയുമുള്ള ഇത്തരം പെരുമാറ്റങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിനും അപമാനകരമാണെന്നും ഇത്തരം സംഭവങ്ങളില്‍ നിന്നും പ്രവാസികള്‍ വിട്ടുനില്‍ക്കണമെന്നും ഇത് അധികാരികളുടെ മുമ്ബിലെത്തിയാല്‍ ശിക്ഷ കനത്തതായിരിക്കുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...