MORE

    മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല; എം ബി രാജേഷിന് എം വി ഗോവിന്ദന്റെ വകുപ്പ്

    Date:

    മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.ബി രാജേഷിന്‍റെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. എം വി ഗോവിന്ദന്‍റെ വകുപ്പുകളാണ് എം ബി രാജേഷിന് നല്‍കുന്നത്.

    സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ച എം.വി ഗോവിന്ദന്‍റെ വകുപ്പുകളായ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുകളാണ് എം.ബി രാജേഷിന് നല്‍കിയിരിക്കുന്നത്.

    രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജേഷിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ഗൗരവമുള്ളതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മറ്റ് മന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

    സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം രാജിവച്ച തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന് പകരക്കാരനായാണ് എം.ബി രാജേഷ് എത്തുന്നത്. രാജേഷിന്‍റെ രാജിയെ തുടര്‍ന്ന് ഈ മാസം 12ന് നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...