MORE

    അഭിമാന പൂരിതമായി ഇന്ത്യ; കോവിഡ് പ്രതിരോധത്തിലും യുക്രെയ്ന്‍ പ്രതിസന്ധിയിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ പ്രശംസനീയം; പ്രധാനമന്ത്രിയെ പ്രശംസിച്ച്‌ ഷെയ്ഖ് ഹസീന

    Date:

    ദില്ലി: അയല്‍ രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിയായ വാക്‌സിന്‍ മൈത്രിയ്‌ക്ക് നന്ദി അറിയിച്ച്‌ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

    റഷ്യ യുക്രെയ്ന്‍ യുദ്ധ സാഹചര്യത്തില്‍ യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്തു.

    മൈത്രി വാക്സിന്‍ പദ്ധതി വഴി കോടി കണക്കിന് ഡോസ് വാക്സിനാണ് അയല്‍രാജ്യങ്ങള്‍ക്ക് ലഭ്യമാക്കിയത്. കോവിഡ് വിഷയത്തില്‍ മോദി കരുതലോടെ പ്രവര്‍ത്തിച്ചു. വാക്‌സിന്‍ മൈത്രി ഒരു മികച്ച കാര്യമായിരുന്നു. ബംഗ്ലാദേശിന് പുറമേ നിരവധി രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആപല്‍ഘട്ടത്തില്‍ സഹായം നല്‍കിയതിന് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

    ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചതിനൊപ്പം ബംഗ്ലാദേശ് വിദ്യാര്‍ത്ഥികളെയും രക്ഷിച്ചു. ഓപ്പറേഷന്‍ ഗംഗ വഴിയാണ് ഇന്ത്യ യുദ്ധത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ഇരു സന്ദര്‍ഭങ്ങളിലും സൗഹാര്‍ദ്ദപരമായ പൊരുമാറ്റമാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇന്ത്യയുമായുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിപ്പിക്കുമെന്നും ഹസീന വ്യക്തമാക്കി. ബംഗ്ലാദേശിന്റെ വിശ്വസ്ത സുഹൃത്തും പരസ്പര സഹകരണത്തിന് വളരെ പ്രാധാന്യം നല്‍കുന്ന രാജ്യവുമാണ് ഇന്ത്യയെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...