Karnataka Rain: കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യയുടെ സിലിക്കണ്‍ വാലി വെള്ളത്തില്‍ മുങ്ങിയിരിയ്ക്കുകയാണ്. കനത്ത മഴയും വെള്ളക്കെട്ടും ജന ജീവിതം ദുഷ്കരമാക്കിയിരിയ്ക്കുകയാണ്.
അതേസമയം, സംസ്ഥനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി IMD അറിയിച്ചു. കൂടാതെ കര്‍ണാടകയില്‍ നിരവധി ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ബെംഗളൂരു നഗരത്തില്‍ റെഡ് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
Alo Kartavya Path: കര്‍ത്തവ്യ പഥ് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
ബെംഗളൂരുവില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ബെംഗളൂരുവില്‍ ബുധനാഴ്ച മഴയില്‍ നിന്ന് ജനങ്ങള്‍ക്ക് നേരിയ ആശ്വാസം ലഭിച്ചെങ്കിലും അത് അധിക സമയം നീളില്ല എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

