MORE

    തരൂരിന്റെ ആവശ്യം പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗം; വിമര്‍ശനവുമായി കൊടിക്കുന്നില്‍

    Date:

    കൊച്ചി: കോണ്‍ഗ്രസ അധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍പട്ടിക പുറത്തുവിടണമെന്ന ശശി തരൂര്‍ അടക്കം അഞ്ച് എം.പിമാരുടെ ആവശ്യത്തെ വിമര്‍ശിച്ച്‌ കൊടിക്കുന്നില്‍ സുരേഷ് എം.പി.

    പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യ തവണ മത്സരിച്ചപ്പോള്‍ ഈ ആശങ്ക ഇല്ലായിരുന്നു. സ്ഥാപിതമോ വ്യക്തിപരമോ ആയ താല്‍പര്യങ്ങളായിരിക്കാം വോട്ടര്‍പട്ടിക പുറത്ത് വിടണമെന്ന ആവശ്യത്തിന് പിന്നിലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിനെതിരെ കൊടിക്കുന്നില്‍ രംഗത്തെത്തുന്നത്.

    ‘കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന തെരഞ്ഞെടുപ്പ് അതോറിറ്റി ഒരു സ്വതന്ത്രബോഡിയാണ്. വോട്ടര്‍ പട്ടിക എംപിമാര്‍ ആവശ്യപ്പെട്ടെങ്കില്‍ അത് കൊടുക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് ചട്ടം അനുവദിക്കുമെങ്കില്‍ അത് കൊടുക്കുമല്ലോ. എംപിമാര്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിശോധിക്കണം. ന്യായമാണെങ്കില്‍ അവര്‍ക്ക് ഉന്നയിക്കാം. അവര്‍ക്ക് കെപിസിസിയെ സമീപിക്കാം.’ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാരുങ്ങുന്ന ജി 23 യേയും കൊടിക്കുന്നില്‍ തള്ളി. കെപിസിസി ഹൈക്കമാന്റിനൊപ്പമാണ്. നെഹ്റു-ഗാന്ധി കുടുംബത്തിനൊപ്പമാണ്. അതിനപ്പുറത്തേക്ക് കേരളത്തിലെ ഒരു നേതാവും തീരുമാനം എടുക്കേണ്ടതില്ല. കാലങ്ങളായി ഗാന്ധി കുടുംബമാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. അതിന് മാറ്റം വരുത്തേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

    കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വ്വവുമാണെന്ന് ഉറപ്പാക്കാന്‍ വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന് തരൂരും കൂട്ടരും ആവശ്യപ്പെട്ടിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...