MORE

    സോഷ്യല്‍മീഡിയ വ്‌ലോഗര്‍മാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നു; നിയമം ലംഘിച്ചാല്‍ 50 ലക്ഷം വരെ പിഴ

    Date:

    യൂട്യൂബ്, ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യങ്ങളിലെ വ്‌ലോഗര്‍മാര്‍ക്കായി കേന്ദ്രം ഉടന്‍ മാര്‍ഗനിര്‍ദേശങ്ങള്‍പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

    പെയ്ഡ് പ്രമോഷനുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. വ്‌ലോഗര്‍മാരും മറ്റു ഇന്‍ഫ്‌ലുവന്‍സര്‍മാരും ബ്രാന്‍ഡുകളുമായി സഹകരിച്ച്‌ പണം വാങ്ങി ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലെ പ്രമോഷനുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

    യുട്യൂബ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വലിയ ഫോളോവേഴ്സുള്ള വ്‌ലോഗര്‍മാര്‍ വിവിധ ബ്രാന്‍ഡുകളില്‍ നിന്ന് പണം സ്വീകരിച്ച്‌ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദിഷ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ വ്‌ലോഗര്‍മാര്‍ പണം കൈപ്പറ്റിയ ശേഷം ഏതെങ്കിലും ബ്രാന്‍ഡിനെ പ്രത്യേകം പരിഗണിക്കുകയാണെങ്കില്‍ അവര്‍ ആ ബ്രാന്‍ഡുമായുള്ള ബന്ധം പ്രഖ്യാപിക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത 15 ദിവസത്തിനകം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നേക്കും.

    അതേസമയം, ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകള്‍ തടയുന്നതിനുള്ള ചട്ടക്കൂട് തയാറാക്കുന്ന നടപടികളും പൂര്‍ത്തിയാക്കി. ഇതും ഉടന്‍ തന്നെ പുറത്തിറങ്ങും. വ്‌ലോഗര്‍മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ വലിയ പിഴ നല്‍കേണ്ടിവന്നേക്കാം. ആദ്യത്തെ ലംഘനത്തിന് പത്ത് ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 20 ലക്ഷവും പതിവായി തെറ്റ് ചെയ്താല്‍ 50 ലക്ഷം വരെയുമാകും പിഴ.

    ഡിപ്പാര്‍ട്ട്മെന്റ് അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി (ASCI) ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഹരി ഉടമകളുമായി അവരുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അവലോകനങ്ങളുടെ വ്യാപ്തിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അടുത്തിടെ വെര്‍ച്വല്‍ മീറ്റിങ് നടത്തിയിരുന്നു. വ്യാജ അവലോകനങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ പിന്തുടരുന്ന നിലവിലെ സംവിധാനവും ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും മികച്ച രീതികളും പഠിച്ച ശേഷം ഈ ചട്ടക്കൂടുകള്‍ തയാറാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...