MORE

    അശ്ലീല ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി; കൂട്ടുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 32കാരന്‍

    Date:

    ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 32കാരന്‍ കൂട്ടുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. തന്റെ അശ്ലീല വീഡിയോ കാണിച്ച്‌ യുവാവ് ബ്ലാക്ക്‌മെയില്‍ ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

    ബറേലിയില്‍ ശനിയാഴ്ചയാണ് സംഭവം. ബറേലി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കരാര്‍ ജീവനക്കാരാണ് ഇരുവരും. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും പരിചയപ്പെട്ടത്.

    മാസങ്ങള്‍ക്ക് മുന്‍പ് 30കാരനായ കൂട്ടുകാരന്‍ യുവാവിനെ ഹോട്ടലിലേക്ക് വിളിച്ചു കൊണ്ടുപോയി. അവിടെ വച്ച്‌ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യദൃശ്യങ്ങള്‍ 30കാരന്‍ രഹസ്യമായി പകര്‍ത്തി. തുടര്‍ന്ന് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ കൂട്ടുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയതായി യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

    അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. നിരവധി തവണ ഇക്കാര്യം പറഞ്ഞ് തന്റെ കൈയില്‍ നിന്ന് പണം തട്ടിയെടുത്തതായും പ്രതി ആരോപിക്കുന്നു.

    ശനിയാഴ്ച ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നത്. അവിടെ വച്ച്‌ മൊബൈലിലെ വീഡിയോ ഡീലിറ്റ് ചെയ്യാന്‍ യുവാവ് ആവശ്യപ്പെട്ടു. എന്നാല്‍ 30കാരന്‍ ഇതിന് തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് 32കാരന്‍ കൂട്ടുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ 30കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...