MORE

    അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1800 കോടി ചെലവ്; അടുത്ത വര്‍ഷം പൂര്‍ത്തിയാകും

    Date:

    അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1800 കോടി രൂപ ചെലവ് വരുമെന്ന് ട്രസ്റ്റ് അധികൃതര്‍.

    ക്ഷേത്രസമുച്ചയത്തില്‍ ഹിന്ദു സന്യാസിമാരുടെയും രാമയാണത്തിലെ കഥാപാത്രങ്ങളുടെയും പ്രതിമകള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഫൈസാബാദ് സര്‍ക്യൂട്ട് ഹൗസില്‍ ചേര്‍ന്ന ട്രസ്റ്റിന്റെ യോഗത്തിന്റെതാണ് തീരുമാനം. 15 ട്രസ്റ്റ് അംഗങ്ങൡ 14 പേരും യോഗത്തില്‍ പങ്കെടുത്തതായി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത്ത് റായ് പറഞ്ഞു.

    2023 ഓടെ ഡിസംബറോടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും 2024 മകരസംക്രാന്തി ഉത്സവത്തോടെ ക്ഷേത്രം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര, ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ്, ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി, ഉഡുപ്പി പീതാധീശ്വര്‍ വിശ്വതീര്‍ഥ പ്രസന്നാചാര്യ, ഡോ അനില്‍ മിശ്ര, മഹന്ത് ദിനേന്ദ്ര ദാസ്, കാമേശ്വര് ചൗപാല്‍, എക്സ് ഒഫീഷ്യോ അംഗം ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...