ന്യൂയോര്‍ക്ക്: ഈ വര്‍ഷം ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ (ജെഎല്‍എഫ്) ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയില്‍ നിന്നുള്ള ഒരു നേതാവ് പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ക്കെതിരെ വ്യാപക പ്രതിഷേധം.
ബി.ജെ.പി നേതാവ് പങ്കെടുത്താല്‍ ജെഎല്‍എഫ് അമേരിക്കയില്‍ ഹിന്ദുത്വ വാദത്തെ നോര്‍മലൈസ് ചെയ്യാന്‍ ഉപയോഗിക്കപ്പെടുമെന്ന് വിവിധ എഴുത്തുകാരും ആക്ടിവിസ്റ്റുകളും പ്രതികരിച്ചു.
ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ബിജെപി ദേശീയ വക്താവ് ഷാസിയ ഇല്‍മി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജയ്പൂര്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നത്.

