MORE

    ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുന്നതില്‍ ഗുലാം നബി ആസാദ് നിലപാട് മാറ്റി; പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുമെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്

    Date:

    ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കാനാകില്ലെന്ന മുന്‍ നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്.

    പാര്‍ട്ടി വിട്ടതോടെയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയതെന്നും, ഗുലാം നബി ആസാദിന്റെ കള്ളത്തരം തുറന്ന് കാട്ടണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.

    പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സര്‍ക്കാരിന് മാത്രമേ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നും, മറിച്ചുള്ള വാഗ്ദാനങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണെന്നുമാണ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞത്. ആര്‍്ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പാര്‍ലമെന്റില്‍ അദ്ദേഹം സംസാരിച്ചിട്ടുണ്ടെന്നും, ഇപ്പോഴത്തെ നിലപാടുമാറ്റത്തിലെ കള്ളത്തരങ്ങള്‍ തുറന്നു കാട്ടണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

    ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ 2019ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. ഇതിനേയും ഗുലാം നബി ആസാദ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ അന്നത്തെ പ്രമേയത്തില്‍ ഗുലാം നബി ആസാദും ഒപ്പു വച്ചിരുന്നതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...