MORE

    ഫുട്‌ബോള്‍ ഡയറക്ടര്‍ ആയി ചെല്‍സി സാല്‍സ്ബര്‍ഗ് ഡയറക്ടറെ കൊണ്ട് വരും, ബോഹ്ലിക്ക് വലിയ പദ്ധതികള്‍

    Date:

    ചെല്‍സിയുടെ പുതുയുഗത്തില്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന പുതിയ ഉടമ ടോഡ് ബോഹ്ലി അവരുടെ പുതിയ സ്പോര്‍ട്ടിങ് ഡയറക്ടര്‍ ആയി ക്രിസ്റ്റോഫ്‌ ഫ്രണ്ടിനെ കൊണ്ടു വരും.

    ഓസ്ട്രിയകാരനായ ക്രിസ്റ്റോഫ് 2015 മുതല്‍ റെഡ് ബുള്‍ സാല്‍സ്ബര്‍ഗിന്റെ ഫുട്‌ബോള്‍ ഡയറക്ടര്‍ ആണ്. അതിനു മുമ്ബ് ഓസ്ട്രിയന്‍ ക്ലബില്‍ നിരവധി പദവികള്‍ അദ്ദേഹം വഹിച്ചിരുന്നു. ബോഹ്ലിയുടെ പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ആണ് പുതിയ ഒരാളെ ചെല്‍സി ഡയറക്ടര്‍ ആയി കൊണ്ടു വരുന്നത്. നേരത്തെ ബോഹ്ലി ഉടമ ആയ ശേഷം ചെല്‍സിയില്‍ വലിയ മാറ്റങ്ങള്‍ വന്നിരുന്നു.

    സാല്‍സ്ബര്‍ഗില്‍ സാദിയോ മാനെ,ഏര്‍ലിങ് ഹാളണ്ട്,നബി കെയ്റ്റ,ഉപമകാനോ തുടങ്ങിയവരെ ടീമില്‍ എത്തിക്കുന്നതില്‍ 45 കാരനായ ക്രിസ്റ്റോഫിന്റെ തലയാണ് പ്രവര്‍ത്തിച്ചത്. സാല്‍സ്ബര്‍ഗില്‍ പ്രവര്‍ത്തിച്ചു വിജയിച്ച തന്ത്രങ്ങള്‍ ക്രിസ്റ്റോഫ് ചെല്‍സിയില്‍ എത്തിക്കും എന്നും അദ്ദേഹം പുതിയ പരിശീലകന്‍ ഗ്രഹാം പോട്ടറും ആയി അടുത്ത് പ്രവര്‍ത്തിക്കും എന്നും ബോഹ്ലി പ്രതീക്ഷിക്കുന്നു. ഉടന്‍ ക്രിസ്റ്റാഫും ആയി ചെല്‍സി കരാറില്‍ ഒപ്പിടും എന്നാണ് സൂചന. നിലവില്‍ ചാമ്ബ്യന്‍സ് ലീഗില്‍ ഒരേ ഗ്രൂപ്പില്‍ ആണ് ചെല്‍സിയും സാല്‍സ്ബര്‍ഗും. സിറ്റി ഗ്രൂപ്പ്, റെഡ് ബുള്‍ ഗ്രൂപ്പ് പോലെ നിരവധി ക്ലബുകളുടെ ഉടമ ആവണം എന്ന ആഗ്രഹം സൂക്ഷിക്കുന്ന ബോഹ്ലി അതും കൂടി മുന്നില്‍ കണ്ടാണ് ക്രിസ്റ്റോഫിനെ ചെല്‍സിയില്‍ എത്തിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...