MORE

    പാര്‍ലമെന്റ് ബോംബ് വെച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം എല്‍ എയെ ഭോപ്പാലില്‍ അറസ്റ്റ് ചെയ്തു

    Date:

    ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബോംബ് വെച്ച്‌ തകര്‍ക്കുമെന്ന് പറഞ്ഞു ഭീഷണി കത്തയച്ച
    സമാജ്‌വാദി പാര്‍ട്ടി മുന്‍ എം എല്‍ എ കിഷോര്‍ സ്‌മൃതിയെ ഭോപ്പാലില്‍ നിന്നും അറസ്റ്റ് ചെയ്തു.

    ഭീഷണി കത്തിനൊപ്പം വലിയൊരു പൊതിയും ലഭിച്ചിരുന്നതായി പോലീസ് അറിയിച്ചു. സെപ്തംബര്‍ 30ന് പാര്‍ലമെന്റില്‍ സ്ഫോടനം നടത്തുമെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്.

    സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസിലെ എ സി പി സച്ചിന്‍ അതുല്‍ക്കറിന്റെ നേതൃത്വത്തിലുള്ള സംഘം ഭോപ്പാലിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റിനായി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. കത്തിനൊപ്പം ഇയാള്‍ ദേശീയ പതാകയും ജലാറ്റിന്‍ സ്റ്റിക്കുകളും കൂടെ വെച്ചിരുന്നതായി ക്രൈം ബ്രാഞ്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പോലീസ് രവീന്ദ്ര യാദവ് പറഞ്ഞു.

    ഭീഷണിക്കത്തില്‍ ഇയാള്‍ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് തകര്‍ക്കുക മാത്രമല്ല ബിജെപി നേതാക്കളെ അപായപ്പെടുത്തുമെന്നുള്ള കാര്യങ്ങളും പറയുന്നതായി പോലീസ് പറഞ്ഞു. എന്‍എസ്‌യുഐ നേതാവായിരുന്ന ഇയാള്‍ കോണ്‍ഗ്രസ്സ് വിടുകയും പിന്നീട് ജനതാദളില്‍ ചേരുകയും ചെയ്തു. 2007ല്‍ സമാജ്‌വാദി പാര്‍ട്ടിയിലെത്തുകയുമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിച്ചതോടെ ഇയാള്‍ മത്സരിക്കുകയും 1 വര്‍ഷം എം എല്‍ എ ആയിരിക്കുകയും ചെയ്തിരുന്നു. കിഷോര്‍ സ്മൃതിക്കെതിരെ തീവെപ്പ്, കൊള്ളയടിക്കാന്‍, കലാപം, തുടങ്ങി 17 കേസുകള്‍ നിലവില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...