MORE

    ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം പതിയെ കടക്കുമ്ബോള്‍ പ്രതിപക്ഷ ഐക്യത്തിനായി നീക്കങ്ങള്‍ സജീവമാക്കി പ്രാദേശിക പാര്‍ട്ടികള്‍

    Date:

    ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം പതിയെ കടക്കുമ്ബോള്‍ പ്രതിപക്ഷ ഐക്യത്തിനായി നീക്കങ്ങള്‍ സജീവമാക്കുകയാണ് പ്രാദേശിക പാര്‍ട്ടികള്‍.

    സഖ്യചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവും ദില്ലിയിലെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിയുമായി കൂടികാഴ്ച നടത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. എ ന്‍ഡി എ പാളയത്തില്‍ നിന്നിറങ്ങി ആര്‍ ജെ ഡിക്കും കോണ്‍ഗ്രസിനുമൊപ്പം കൈകോര്‍ത്ത ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതിപക്ഷ നേതൃനിരയിലേക്ക് വരുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. നേരത്തെ ദില്ലിയിലെത്തിയ നിതീഷ് കുമാര്‍ രാഹുല്‍ ഗാന്ധി, സിതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാള്‍, മുലായം സിംഗ് യാദവ്, ഡി രാജ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

    ഇന്ന് വീണ്ടും എത്തുന്ന നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവുമൊത്താണ് കോണ്‍ഗ്രസ് അധ്യക്ഷയുമായി കൂടികാഴ്ച നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കേ സഖ്യ രൂപീകരണമടക്കം കൂടികാഴ്ചയില്‍ ചര്‍ച്ചയാകും. പ്രതിപക്ഷ ഐക്യത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്. ഒപ്പം തന്നെ 2024 ല്‍ മോദി ഭരണം പിഴുത് മാറ്റും എന്നും ലാലു ദില്ലിയില്‍ പ്രഖ്യാപിച്ചു.

    അതേസമയം ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഐ എന്‍ എല്‍ ഡി നേതാവുമായ ഓംപ്രകാശ് ചൗട്ടാല ഇന്ന് സംഘടിപ്പിക്കുന്ന റാലിയാകും പ്രതിപക്ഷ നേതാക്കളുടെ ഐക്യത്തിന് വേദിയാകുകയെന്നാണ് വ്യക്തമാകുന്നത്. മുന്‍ ഉപ പ്രധാനമന്ത്രി ദേവി ലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ചൗട്ടാല റാലി സംഘടിപ്പിക്കുന്നത്. എന്നാല്‍ ക്ഷണമുണ്ടെങ്കിലും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി റാലിക്കെത്തില്ല. പ്രതിപക്ഷ നിരയിലെ മറ്റ് പ്രമുഖ നേതാക്കളെല്ലാം റാലിക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, ഡി എം കെ നേതാവ് കനിമൊഴി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തേക്കും. രാവിലെ 11മണിക്ക് ഫത്തേബാദിലാണ് റാലി.

    അതേസമയം ലോകസഭാ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളില്‍ ബി ജെ പി പ്രചാരണ പരിപാടികള്‍ സജീവമാക്കിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈയിടെ ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും നിരവധി ചടങ്ങുകളില്‍ പങ്കെടുത്തു. ബിഹാറിലും തെലങ്കാനയും അമിത് ഷായും റാലികള്‍ക്കെത്തി. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബി ജെ പിയുടെ നീക്കങ്ങള്‍ ശക്ഷമായതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികളും സഖ്യ ചര്‍ച്ചകള്‍ സജീവമാക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...