MORE

    ബിഹാറില്‍ വിദ്യാര്‍ഥികളെ കൊണ്ട് പുസ്തക കെട്ടുകള്‍ തലയില്‍ ചുമപ്പിച്ചു, പ്രധാന അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

    Date:

    സമസ്തിപൂര്‍: ബിഹാറില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് പുസ്തക കെട്ടുകള്‍ ചുമപ്പിച്ച രണ്ടു സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാന അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.

    സമസ്തിപൂര്‍ ജില്ലയിലാണ് സംഭവം. ഹനുമാന്‍ നഗര്‍ മിഡില്‍ സ്കൂള്‍, നാരായണ്‍പൂര്‍ മിഡില്‍ സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് പുസ്തകങ്ങള്‍ തലയില്‍ ചുമക്കാന്‍ നിര്‍ബന്ധിതരായത്.

    തലയില്‍ ഭാരവും താങ്ങി വിദ്യാര്‍ഥികള്‍ ഒരു കിലോമീറ്ററോളം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൊഹിയുദ്ദിന്‍ നഗറിലുള്ള ബി.ആര്‍.സി ഭവന്‍ മുതല്‍ സ്കൂള്‍ വരെയാണ് കുട്ടികള്‍ പുസ്തകം ചുമന്നത്. പുസ്തകം കുട്ടികളെ കൊണ്ട് എത്തിച്ചാല്‍ മതിയെന്ന് പ്രധാന അധ്യാപകന്‍ പറഞ്ഞതായി ഒരു അധ്യാപിക ആരോപിച്ചു.

    സംഭവത്തിന്റെ വിഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് രണ്ടു സ്കൂളിലെയും പ്രധാന അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തു. ഹനുമാന്‍ നഗര്‍ മിഡില്‍ സ്കൂളിലെ പ്രധാന അധ്യാപകന്‍ സുചിത്ര രേഖ റായ്, നാരായണ്‍പൂര്‍ മിഡില്‍ സ്കൂളിലെ പ്രധാന അധ്യാപകന്‍ സുരേഷ് പസ്വാന്‍ എന്നിവരെ ജില്ലാ പ്രോഗ്രാം ഓഫിസര്‍ സസ്‌പെന്‍ഡ് ചെയ്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...