MORE

    ആയിരങ്ങള്‍ സാക്ഷി: ഭാരത് ജോഡോ യാത്രയ്ക്ക് പാലക്കാട്ട് ആവേശോജ്വല വരവേല്പ്

    Date:

    പാലക്കാട്‌ : വള്ളുവനാടന്‍ മണ്ണില്‍ നിളയെ സാക്ഷിയാക്കി ഭാരത് ജോഡോ യാത്ര പാലക്കാട്‌ ജില്ലയില്‍ പ്രവേശിച്ചു.

    ‘ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യമുയര്‍ത്തി രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയുടെ പതിനെട്ടാംദിനത്തില്‍ ആവേശോജ്വല സ്വീകരണത്തോടെയാണ് പാലക്കാട് ജില്ലയിലെ പര്യടനം. ജില്ലയുടെ നാലുദിക്കില്‍ നിന്നും ഒഴുകിയെത്തിയ ജനസാഗരത്തിന്റെ അകമ്ബടിയോടെ രാവിലെ 6:30ന് ഷൊര്‍ണൂരിലെ എസ്‌എംപി ജംക്‌ഷനില്‍ നിന്നായിരുന്നു തുടക്കം.

    കോണ്‍​ഗ്രസിന്റെ മതേതര പ്രതീകമായിരുന്ന ആര്യാ‍ടന്‍ മുഹമ്മദിന്റെ വേര്‍പാട് വീഴ്ത്തിയ ദുഃഖം ജാഥയിലും നിഴലിട്ടെങ്കിലും ആര്യാടനെപ്പോലുള്ള അനേകായിരം പോരാളിള്‍ ഊര്‍ജം പകര്‍ന്ന പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പദയാത്രയില്‍ ആയിരങ്ങളാണ് അണിചേരുന്നത്. അതിന്റെ അനേകമിരട്ടി ആളുകള്‍ വഴിവക്കില്‍ കാത്തു നില്‍ക്കുന്നു. മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ വരെ ആളുകള്‍ രാഹുല്‍ ​ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ കാത്തു നില്‍ക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും നീണ്ട നിരയാണെവിടെയും. പുലര്‍ച്ചെ ആറരയ്ക്ക് ജാഥ തുടങ്ങിയതുമുതല്‍വന്‍ ജനാവലിയാണ് രാഹുല്‍ ​ഗാന്ധിക്കൊപ്പം ജാഥയില്‍ അണിനിക്കുന്നത്.

    തെരുവ് നാടകം, നാടന്‍ കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, നൃത്ത നൃത്യങ്ങള്‍ എന്നിവയും ജാഥയ്ക്ക് കൊഴുപ്പേകുന്നു. എഐസിസിജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ. മുരളീധരന്‍ എംപി, വി.കെ ശ്രീകണ്ഠന്‍ എംപി, എം എം ഹസന്‍ രമ്യ ഹരിദാസ് എംപി, ഷാഫി പറമ്ബില്‍ എംഎല്‍എ, പിസി വിഷ്ണുനാഥ് എംഎല്‍എ, അന്‍വര്‍ സാദത്ത് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പ്രൊഫ.കെ.എ തുളസി തുടങ്ങിയ ഭാരവാഹികളും ജില്ലയിലെ നേതാക്കളും ചേര്‍ന്നു രാഹുല്‍ഗാന്ധിയെ സ്വീകരിച്ച ശേഷം കുളപ്പുള്ളി, ഓങ്ങല്ലൂര്‍ വഴി കാല്‍നട ജാഥ11ന് പട്ടാമ്ബിയിലെത്തും . രാജപ്രസ്ഥം ഓഡിറ്റോറിയത്തില്‍ വിശ്രമവും ഭക്ഷണവും. വൈകിട്ട് 3ന് അട്ടപ്പാടിയിലെ ഗോത്ര വിഭാഗക്കാരുമായി രാഹുല്‍ഗാന്ധി ആശയവിനിമയം നടത്തും. 4.30ന് കൊപ്പത്തേക്കു പദയാത്ര ആരംഭിക്കും വൈകീട്ട് 7ന് കൊപ്പത്ത് പൊതുസമ്മേളനം. കൊപ്പം ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ വിശ്രമം. നാളെയും ജാഥ പാലക്കാട് ജില്ലയിലുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...