MORE

    ‘സ്വപ്ന സാക്ഷാത്കാരം’; ചണ്ഡിഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേര് നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഭഗവന്ത് മാന്‍

    Date:

    ചണ്ഡിഗഢ്: ചണ്ഡിഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേര് നല്‍കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍.

    ഇത് ഓരോ പഞ്ചാബിയുടെയും സ്വപ്ന സാക്ഷാത്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ചണ്ഡിഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേരിടുമെന്ന് ഞായറാഴ്ച മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനിന്‍റെ പ്രസ്താവന.

    “പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെയാകെ ആഹ്ലാദത്തിലാക്കി. ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ നടത്തിവരികയായിരുന്നു. അതിനാല്‍ പ്രാധാനമന്ത്രിയുടെ പ്രഖ്യാപനം ഓരോ പഞ്ചാബിയുടെയും സ്വപ്ന സാക്ഷാത്കാരമാണ്. വിമാനത്താവളത്തിന് ഭഗത് സിങ്ങിന്‍റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് ഞാന്‍ നേരത്തെ കേന്ദ്ര ഗവണ്‍മെന്‍റിന് കത്തെയുതിയിരുന്നു. ഈ മാസം 28ന് നടക്കുന്ന അദ്ദേഹത്തിന്‍റെ ജന്മവാര്‍ഷികത്തിന് മുമ്ബ് തീരുമാനം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു”- മാന്‍ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...