MORE

    രാജ്യത്ത് ജനനനിരക്കും പ്രത്യുത്പാദന നിരക്കും കുറയുന്നു

    Date:

    ന്യൂഡല്‍ഹി: രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് (എസ്‌ആര്‍എസ്-2020) വെളിപ്പെടുത്തി.

    രജിസ്ട്രാര്‍ ജനറല്‍, സെന്‍സസ് കമ്മീഷണര്‍, ആഭ്യന്തര മന്ത്രാലയം എന്നിവര്‍ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2019 നെ അപേക്ഷിച്ച്‌ ദേശീയ തലത്തില്‍ 0.2 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

    പെണ്‍കുട്ടികളുടെ ജനന നിരക്കിന്‍റെ കാര്യത്തില്‍ കേരളം ഒന്നാമതാണ്. സ്ത്രീ പുരുഷ അനുപാതം 974:1000 ആണ്. ഏറ്റവും കുറവ് ഉത്തരാഖണ്ഡിലാണ് (844:1000).

    രാജ്യത്തെ പ്രത്യുത്പാദന നിരക്കിലും കുറവുണ്ടായിട്ടുണ്ട്. 2019-ല്‍ 2.1 ആയിരുന്നത് 2020-ല്‍ 2.0 ആയി കുറഞ്ഞു. പ്രത്യുത്പാദന നിരക്കില്‍ ബിഹാറാണ് (3.0) മുന്നില്‍. ഡല്‍ഹി, തമിഴ്നാട്, പശ്ചിമബംഗാള്‍ (1.4) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. കേരളത്തില്‍ 1.5 ആണ് പ്രത്യുത്പാദന നിരക്ക്. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യാ സര്‍വേയാണ് എസ്.ആര്‍.എസ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...