MORE

    ഇന്ത്യ സമാധാനം ഇഷ്ടപ്പെടുന്നു, എന്നാല്‍ ഭീരുക്കളോ യുദ്ധത്തെ ഭയക്കുന്നവരോ അല്ല; രാജ്നാഥ് സിങ്

    Date:

    ന്യൂഡല്‍ഹി: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എന്നാല്‍ ഭീരുക്കളാണെന്നോ യുദ്ധത്തെ ഭയക്കുന്നവരണെന്നോ തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    കാന്‍ഗ്ര ജില്ലയിലെ ബദോലിയില്‍ രാജ്യസേവനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സായുധ സേനയിലെ ധീര സൈനികരുടെ കുടുംബങ്ങളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

    ലോകമെമ്ബാടും സമാധാനത്തിന്‍റെ സന്ദേശം നല്‍കിയ ഒരോയൊരു രാജ്യം ഇന്ത്യയാണ്. അതിനാല്‍ ലോകം ഇന്ത്യന്‍ സൈന്യത്തെ ബഹുമാനിക്കുന്നുമുണ്ട്. ഒരു രാജ്യത്തെയും ആക്രമിക്കാനോ അവരുടെ ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുക്കാനോ ഇന്ത്യ ഒരിക്കലും മുതിര്‍ന്നിട്ടില്ല. എന്നാല്‍ രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

    “ഇന്ത്യ സമാധാനം ഇഷ്ടപ്പെടുന്ന രാജ്യമാണ്. പക്ഷെ ഞങ്ങള്‍ ഭീരുക്കളാണെന്നോ യുദ്ധത്തെ ഭയപ്പെടുന്നവരാണെന്നോ ആരും തെറ്റിദ്ധരിക്കരുത്. രാജ്യം കോവിഡ് വ്യാപനത്തിനെതിരെ പോരാടുമ്ബോള്‍ വടക്കന്‍ അതിര്‍ത്തിയില്‍ ചൈനയില്‍ നിന്ന് പിരിമുറുക്കം നേരിടേണ്ടി വന്നു. എത്ര വലിയ ശക്തിയാണെങ്കിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്ന് ഗല്‍വാനില്‍ ഇന്ത്യന്‍ സൈന്യം തെളിയിച്ചു”- രാജ് നാഥ് സിങ് പറഞ്ഞു.

    2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിലും 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിലും ഇന്ത്യ നല്‍കിയ മറുപടി രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ നട്ടെല്ല് തകര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികരുടെ ത്യാഗത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കും. മതവും വിശ്വാസവും പ്രശ്നമല്ല, ഏറ്റവും പ്രധാനം രാജ്യത്തിന്‍റെ ത്രിവര്‍ണ പതാക വാനില്‍ ഉയര്‍ന്ന് പറക്കുന്നത് തുടരണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...