MORE

    ഇറ്റലിയില്‍ തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്; മെലോനിയെ അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി

    Date:

    ന്യൂഡല്‍ഹി: ഇറ്റലിയില്‍ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച തീവ്ര വലതുപക്ഷസഖ്യ നേതാവ് ജോര്‍ജിയ മെലോനിയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

    ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തപ്പെടുത്തുന്നതിനായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

    ബ്രദേഴ്സ് ഓഫ് ഇറ്റലി 26 ശതമാനം സീറ്റുകള്‍ നേടിയതോടെ ഇറ്റലിയില്‍ തീവ്ര വലതുപക്ഷസഖ്യം അധികാരമുറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ജോര്‍ജിയ മെലോണിയായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തെത്തുക. ഇതോടെ ഇറ്റലിയില്‍ പ്രധാനമന്ത്രിയാവുന്ന ആദ്യ വനിതയാവും മെലോണി.

    തീവ്ര വലതുപക്ഷ സഖ്യത്തിന്‍റെ പ്രധാന എതിരാളിയായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 19ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഒക്ടോബര്‍ 13നാണ് ഇറ്റലിയിലെ പുതിയ പാര്‍ലമെന്‍റ് ആദ്യയോഗം ചേരുക. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതുവരെ മരിയോ ദ്രാഗി കാവല്‍ പ്രധാനമന്ത്രിയായി തുടരും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...