MORE

    അഞ്ചുവര്‍ഷമായി സൈന്യം ഉപയോഗിക്കുന്നത് ഇന്ത്യന്‍ പീരങ്കികള്‍ മാത്രം ; ആത്മനിര്‍ഭരമായി പ്രതിരോധ ആയുധ നിര്‍മ്മാണ രംഗം

    Date:

    ന്യൂഡല്‍ഹി : പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് പതിന്മടങ്ങ് വര്‍ദ്ധിച്ചതിന് പിന്നില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളെന്ന് സൈന്യം.

    കഴിഞ്ഞ അഞ്ചു വര്‍ഷം തദ്ദേശീയമായ ആയുധ നിര്‍മ്മാണത്തിനാണ് കേന്ദ്രപ്രതിരോധ വകുപ്പ് ഊന്നല്‍ നല്‍കിയത്. ഈ കാലയളവില്‍ സേനകള്‍ക്ക് ലഭ്യമായ എല്ലാ പീരങ്കികളും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണെന്ന് കരസേന അഭിമാനത്തോടെ പറയുന്നു.

    ഇന്ത്യ വിദേശത്ത് നിന്നും വാങ്ങിയത് വളരെ ഭാരം കുറഞ്ഞവയായ അള്‍ട്രാ-ലൈറ്റ് ഹോവിറ്റ്‌സറുകള്‍ മാത്രമാണ്. എന്നാല്‍ മറ്റെല്ലാ പീരങ്കികളും അതിന്റെ അനുബന്ധ ഉപകരണങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചവയാണ്. ആത്മനിര്‍ഭര്‍ പദ്ധതിയില്‍ സേനകള്‍ അടിയുറച്ച്‌ വിശ്വസിച്ചതിനാലാണ് പ്രതിരോധ മേഖല സ്വയം പര്യാപ്തമായതെന്നും കരസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    വലിച്ചുകൊണ്ടുപോകാവുന്ന പീരങ്കികളായ എടിഎജിഎസുകളും മൗണ്ടട് ഗണ്‍ സിസ്റ്റവും അതിര്‍ത്തികളില്‍ വ്യാപകമായി ഇന്ത്യ അണിനിരത്തിക്കഴിഞ്ഞു. നിലവില്‍ ഇന്ത്യയിലെ പ്രതിരോധ നിര്‍മ്മാണ മേഖല അതിശക്തമാണ്. ഉപകരണങ്ങള്‍ സമയ ബദ്ധിതമായി ലഭിക്കുന്നു. ഒപ്പം വിദേശരാജ്യങ്ങളുടെ ഓര്‍ഡറുകളും നമ്മള്‍ സ്വീകരിക്കുന്നു. ഇന്ത്യന്‍ ഉപകരണങ്ങള്‍ ലഭിക്കാന്‍ പണം ചിലവിടുന്നതില്‍ നിയന്ത്രണില്ല എന്നത് അടിയന്തിര സാഹചര്യങ്ങളില്‍ ഏറെ ഗുണകരമാണ്. ആത്മനിര്‍ഭര്‍ പദ്ധതിയ്‌ക്കായുള്ള പ്രതിരോധ വകുപ്പ് അനുമതി എളുപ്പമാണെന്നും കരസേന അറിയിച്ചു.

    തദ്ദേശീയ പ്രതിരോധ വ്യവസായത്തിന്റെ പ്രത്യേകത അവയ്‌ക്ക് ചിലവ് കുറവും
    സമയ ലാഭവുമുണ്ടെന്നതാണ്. ഒപ്പം ഇന്ത്യയിലെ അതിവിദഗ്ധരായ തൊഴിലാളികളെ രാജ്യത്തിനകത്ത് ഉപയോഗിക്കാമെന്നതും നിരവധി സ്വകാര്യ കമ്ബനികളെ രാജ്യരക്ഷാ ഉപകരണ നിര്‍മ്മാണ മേഖലയിലേയ്‌ക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നുണ്ടെന്നും പ്രതിരോധ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...