MORE

    ‘നിങ്ങള്‍ തെറ്റായ ഭക്ഷണം കഴിച്ചാല്‍…’; നോണ്‍-വെജ് കഴിക്കുന്നവര്‍ക്ക് മോഹന്‍ ഭാഗവതിന്‍റെ മുന്നറിയിപ്പ്

    Date:

    നാഗ്പൂര്‍: നോണ്‍-വെജ് ഭക്ഷണം കഴിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിച്ചാല്‍ തെറ്റായ വഴികളിലേക്ക് അത് നിങ്ങളെ നയിക്കും.

    അതിനാല്‍ തെറ്റായ ഭക്ഷണം കഴിക്കരുത്. ഏറെ അതിക്രമം നിറഞ്ഞ ഭക്ഷണവും കഴിക്കരുത് -സംഘ്പരിവാര്‍ സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മോഹന്‍ ഭാഗവത് പറഞ്ഞു.

    ‘തെറ്റായ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ തെറ്റായ പാതയിലേക്ക് നയിക്കും. ‘തമസിക്’ ഭക്ഷണം കഴിക്കരുത്. ഏറെ അതിക്രമത്തിന്‍റെ ഫലമായുണ്ടാകുന്ന ഭക്ഷണവും കഴിക്കരുത്’ -ഭാഗവത് പറഞ്ഞു. നോണ്‍-വെജ് ഭക്ഷണങ്ങളെയാണ് സാധാരണയായി ‘തമസിക്’ എന്ന് പറയുന്നത്.

    നോണ്‍-വെജ് കഴിക്കുന്ന പാശ്ചാത്യ ജനങ്ങളും ഇന്ത്യക്കാരും തമ്മില്‍ വ്യത്യാസമുണ്ടെന്നും മോഹന്‍ ഭാഗവത് അവകാശപ്പെട്ടു. ‘ലോകത്തെല്ലായിടത്തും ഉള്ളതുപോലെ നോണ്‍-വെജ് കഴിക്കുന്നവര്‍ ഇന്ത്യയിലുമുണ്ട്. എന്നാല്‍, ഇന്ത്യയിലെ നോണ്‍-വെജ് കഴിക്കുന്നവര്‍ ചില നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കാറുണ്ട്. നോണ്‍-വെജിറ്റേറിയന്‍സ് ശ്രാവണ മാസത്തില്‍ മാംസം കഴിക്കാറില്ല. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും നോണ്‍-വെജ് കഴിക്കില്ല. അവര്‍ സ്വയം നിയന്ത്രണം കൊണ്ടുവരാറുണ്ട്’ -മോഹന്‍ ഭാഗവത് പറഞ്ഞു.

    രാജ്യത്ത് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായ പശ്ചാത്തലത്തിലാണ് നോണ്‍-വെജ് ഭക്ഷണത്തെ കുറിച്ച്‌ ആര്‍.എസ്.എസ് മേധാവിയുടെ പ്രസ്താവന. നവരാത്രി വേളയില്‍ വിശ്വാസികള്‍ വ്രതമെടുക്കുകയും മാംസ ഭക്ഷണം ഒഴിവാക്കുകയും ചെയ്യാറുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...