MORE

    കാസര്‍ഗോഡ് 15 ലക്ഷത്തിന്റെ പോത്തിന്‍ കുടല്‍ മോഷ്ടിച്ച്‌ കടത്തിയയാള്‍ അറസ്റ്റില്‍

    Date:

    കാസര്‍ഗോഡ്: മജലില്‍ നിന്നും ഉണക്കിയ പോത്തിന്‍ കുടല്‍ മറിച്ചുവിറ്റ് കടന്നുകളഞ്ഞ അസം സ്വദേശി അറസ്റ്റില്‍.

    വയനാട് സ്വദേശി അസീസിന്റെ ഉടമസ്ഥതയില്‍ പോത്തിന്‍ കുടല്‍ സംസ്കരിച്ച്‌ വിദേശത്തേക്ക് അയക്കുന്ന സ്ഥാപനത്തില്‍ നിന്നുമാണ് 15 ലക്ഷത്തോളം രൂപയുടെ ഉത്പന്നം തമിഴ്നാട് സ്വദേശികള്‍ക്ക്‌ മറിച്ചുവിറ്റ് അസമിലേക്ക് രക്ഷപ്പെട്ട പ്രതി ഷെഫീക്കുല്‍ എന്ന സുഫൈജുല്‍ ഇസ്‍ലാമിനെയാണ് കാസര്‍ഗോഡ് ടൗണ്‍ പോലീസ് അസമില്‍ നിന്നും അറസ്റ്റ് ചെയ്തത്.

    ബംഗ്ലാദേശ് അതിര്‍ത്തിയായ ദൂബ്രി ജില്ലയിലെ ചാപ്പാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍, ചാഗല്‍കുട്ടി വനാതിര്‍ത്തിയിലെ ഗ്രാമത്തില്‍ നിന്നും പോലീസിന്റെയും കേന്ദ്രസേനാംഗവും ചെറുവത്തൂര്‍ കാരിയില്‍ സ്വദേശിയുമായ രാജീവന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

    മജലിലെ സ്ഥാപനത്തില്‍ കുടല്‍ സംസ്കരണ തൊഴിലാളിയായിരുന്നു പ്രതി. കൂടുതല്‍ ലാഭം തമിഴ്നാട് സ്വദേശികള്‍ക്ക് വില്‍ക്കുന്നതാണെന്ന് തൊഴിലുടമയെ ബോധ്യപ്പെടുത്തിയ പ്രതി 15 ലക്ഷം രൂപക്ക് മറിച്ചുവില്‍ക്കുകയും തുടര്‍ന്ന് അസമിലേക്ക് മുങ്ങുകയുമായിരുന്നുവെന്ന് എസ്.ഐ മധുസൂദനന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...