MORE

    രാജന​ഗരിക്കു മീതേ കാര്‍മേഘം, മഴയിലൊലിക്കാതെ ഭാരത് ജോഡോ യാത്ര

    Date:

    മൈസൂരു: കഴിഞ്ഞ മാസം ഏഴിന് കന്യാകുമാരിയില്‍ നിന്നു തുടങ്ങിയ ഭാരത് ജോഡോ യാത്ര ഇന്ന് 24ാം ദിവസത്തിലേക്കേ്.

    കര്‍ണാടകയിലെ രാജ ന​ഗരിയായ മൈസൂരുവിലൂടെയാണ് ഇന്നത്തെ യാത്ര. രാവിലെ ആറരയ്ക്ക് ചാമരാജ ന​ഗറില്‍ വച്ച്‌ യാത്ര തുടങ്ങാന്‍ രാഹുലെത്തിയപ്പോഴേക്കും ആകാശം മൂടിക്കെട്ടിയിരുന്നു. ആറു മണി മുതല്‍ ശക്തമായ മഴയും തുടങ്ങി. എങ്കിലും രാഹുലും യാത്രികരും പിന്മാറിയില്ല. മഴ മാറുന്നതു വരെ കാത്തു നിന്നു . അര മണിക്കൂറിനുള്ളില്‍ യാത്ര പുനരാരംഭിക്കുകയും ചെയ്തു.

    ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ ലഭിച്ച അതേ വരവേല്പാണ് കര്‍ണാടകത്തിലും ലഭിക്കുന്നത്. എവിടെയും യുവാക്കളടെയും കുട്ടികളുടെയും തള്ളിക്കയറ്റം. ഭാവി ഇന്ത്യയെ അവരെല്ലാം കോണ്‍​ഗ്രസിലൂടെ കാണുന്നു. രാഹുല്‍ ​ഗാന്ധിയുടെ ഉജ്വല നേതൃത്വത്തിലൂടെ വീക്ഷിക്കുന്നു. ഓരോ നാടിന്റെയും സ്പന്ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് രാഹുല്‍ ​ഗാന്ധി നടന്നു നീങ്ങുന്നത്. ഇന്നലെ കോവിഡ് കാലത്ത് ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുമായി സംവദിച്ച രാഹുല്‍ അവരുടെ കണ്ണീരൊപ്പിയാണു മടങ്ങിയത്. കൂട്ടത്തില്‍ അഞ്ചു വയസുകാരി പ്രതീക്ഷയെ മടിയിലിരുത്തി അവളെ ആശ്വസിപ്പിച്ചത് കണ്ടു നിന്നവരുടെ കണ്ണുകള്‍ ആര്‍ദ്രമാക്കി.
    കോവിഡ് പ്രതിസന്ധി കാലത്ത് ഓക്സിജന്‍ കിട്ടാതെ മരിച്ചവരുടെ കുടുംബാം​ഗങ്ങളായിരുന്നു അവരെല്ലാം. ആകെ 36 പേര്‍ മരിച്ചിരുന്നു. അവരില്‍ ഒരാളായിരുന്നു പ്രതീക്ഷയുടെ അച്ഛന്‍. അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ താന്‍ ആ​ഗ്രഹിച്ചതെല്ലാം വാങ്ങിത്തരുമായിരുന്നു എന്നു പ്രതീക്ഷ. ഇപ്പോള്‍ അമ്മയ്ക്ക് അതിനു കഴിയുന്നില്ല. അമ്മയ്ക്കു ജോലിയില്ല. വരുമാന മാര്‍​ഗങ്ങളുമില്ല. എല്ലാത്തിനും പരിഹാരമുണ്ടെന്നായി രാഹുല്‍. കോവിഡ് കാലത്ത് മരിച്ചവര്‍ക്ക് കോണ്‍​ഗ്രസ് കര്‍ണാടക ഘടകം ഒരു ലക്ഷം രൂപ വീതം സാമ്ബത്തിക സഹായം അനുവദിച്ച കാര്യം കുടുംബാം​ഗങ്ങള്‍ അനുസ്മരിച്ചു. ഒപ്പം കര്‍ണാടക സര്‍ക്കാര്‍ തങ്ങളെ അവ​ഗണിച്ചെന്നും അവര്‍ പരാതിപ്പെട്ടു. 36 പേര്‍ മരിച്ച സ്ഥാനത്ത് മൂന്നു പേരെന്നാണ് സര്‍ക്കാര്‍ കണക്ക്. അവര്‍ക്കു പോലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ആക്ഷേപമുയര്‍ന്നു.
    ഇന്നു രാവിലെ ചാമരാജ ന​ഗറില്‍ നിന്നു തുടങ്ങിയ ജാഥ ​ഗുഡ്ലുപെട്ട് കലാലെ ​ഗേറ്റിനു സമീപം വിശ്രമിക്കുകയാണ്. വൈകുന്നേരം നാലരയ്ക്ക് ഇവിടെ നിന്നു തുടങ്ങി ഏഴ് മണിക്ക് താണ്ഡവപുരയില്‍ സമാപിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...