MORE

    പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി ഇന്ധനം ലഭിക്കില്ല

    Date:

    ഡല്‍ഹിയില്‍ ഇന്ധനം ലഭിക്കാന്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍.

    ഈ മാസം 25 മുതല്‍ പമ്ബുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. പരിസ്ഥിതിഗതാഗതട്രാഫിക് വകുപ്പുകളുടെ അവലോകന യോഗത്തിനുശേഷമാണ് തീരുമാനം.

    രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത് പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം. ഡല്‍ഹിയില്‍ വായൂമലിനീകരണ തോത് ഉയര്‍ന്നുനില്‍ക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വാഹനങ്ങളിലെ മലിനീകരണമാണ്. നീക്കത്തോട് പൊതുവെ അനുകൂലമായാണ് ഡല്‍ഹിക്കാരുടെ പ്രതികരണം.

    ഗതാഗത വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് 13 ലക്ഷം ഇരുചക്രവാഹനങ്ങള്‍ക്കും നാലുലക്ഷം കാറുകള്‍ക്കും നിലവില്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റില്ല. സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനയുടമയ്ക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയും നല്‍കാനും വകുപ്പുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...