MORE

    രാജ്യത്ത് 5ജി യുഗത്തിന് തുടക്കമിട്ട് എയര്‍ടെല്‍, ആദ്യം ലഭിക്കുന്നത് ഈ നഗരങ്ങളില്‍

    Date:

    ഇന്ത്യയില്‍ 5ജി യുഗത്തിന് തുടക്കം കുറിച്ച്‌ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയര്‍ടെല്‍. ഇതോടെ, രാജ്യത്ത് 5ജി ആരംഭിക്കുന്ന ആദ്യ ടെലികോം കമ്ബനിയെന്ന നേട്ടം എയര്‍ടെല്‍ കരസ്ഥമാക്കി.

    5ജി സേവനങ്ങള്‍ ആരംഭിച്ചതോടെ, ഉടന്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നടപടികള്‍ എയര്‍ടെല്‍ ആരംഭിച്ചിട്ടുണ്ട്. 2024 മാര്‍ച്ച്‌ മാസത്തോടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും, ഗ്രാമ പ്രദേശങ്ങളിലും 5ജി എത്തിക്കാനാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നത്.

    റിപ്പോര്‍ട്ടുകള്‍ പ്രകാരം, തിരഞ്ഞെടുത്ത 8 നഗരങ്ങളില്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ 5ജി ലഭിക്കുന്നത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഗുരുഗ്രാം, നോയിഡ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് 5ജി എത്തുക. അതേസമയം, കേരളത്തില്‍ അടുത്ത വര്‍ഷം മുതലാണ് 5ജി ലഭിക്കാന്‍ സാധ്യത.

    എയര്‍ടെല്ലിന് പുറമേ, 5ജി അവതരിപ്പിക്കാന്‍ റിലയന്‍സ് ജിയോയും കടുത്ത ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ദീപാവലി ദിനത്തില്‍ 5ജി ആരംഭിക്കാനാണ് റിലയന്‍സിന്റെ ലക്ഷ്യം. തുടക്കത്തില്‍ കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് ജിയോ 5ജി എത്തുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...