MORE

    മുംബൈയില്‍ അന്താരാഷ്‌ട്ര ലഹരി മാഫിയ റാക്കറ്റിനെ പിടികൂടി; ഡി ആര്‍ ഐ പിടിച്ചെടുത്തത് 2.36 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ്

    Date:

    മുംബൈ: റവന്യു ഇന്റലിജിന്‍സ് ഡയറക്ടറേറ്റ് ലഹരി മാഫിയകള്‍ക്കെതിരായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി നടത്തിയ തിരച്ചിലില്‍ 2.36 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി.

    അന്താരാഷ്‌ട്ര ലഹരി മാഫിയ സംഘത്തിലെ രണ്ടു പേരെയും അറസ്റ്റ് ചെയ്ത് കേസെടുത്തതായി ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    സംഭവവുമായി ബന്ധപ്പെട്ട് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ പറയുന്നതിങ്ങനെയാണ്. മുംബൈയിലെ ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ ഭക്ഷണ സാധനങ്ങളുടെ പേരിലാണ് കഞ്ചാവ് സൂക്ഷിച്ചിരുത്. യു എസ് വംശജനായ ഒരാളുടെ വിലാസത്തിലായിരുന്നു പൊതി തയ്യാറാക്കിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം എത്തുകയും പൊതി തുറന്ന് പരിശോധിച്ചതില്‍ നിന്നുമാണ് ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്താനായത്.

    ചരക്ക് ഹൈദരാബാദ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയക്കാനായിരുന്നു ഇവര്‍ പദ്ധതി ഇട്ടിരുന്നത്. ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ലഹരി മാഫിയ സംഘത്തിലെ കണ്ണികളെ പിടികൂടാന്‍ സാധിച്ചത്. ലഹരി ഇടപാടുകള്‍ നടത്തുന്നതിനായി യു എസിന് ഓര്‍ഡര്‍ നല്‍കിയിരുന്നത് ഡാര്‍ക്ക് വെബ് എന്ന സൈറ്റ് മുഖേനയായിരുന്നു.

    ഓര്‍ഡര്‍ കൊടുത്ത ശേഷമുള്ള പേയ്‌മെന്റ് ക്രിപ്റ്റോകറന്‍സിയിലാണ് നല്‍കിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നും പിടിച്ചെടുത്ത 1.8 കിലോ ഉള്‍പ്പെടെ 3.5 കിലോ ഹൈഡ്രോപോണിക് കഞ്ചാവാണ് ഡി ആര്‍ ഐ പിടിച്ചെടുത്തത്. ഇതിന് മാര്‍ക്കറ്റില്‍ 2.36 കോടി രൂപ വില വരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...