MORE

    ഈ വര്‍ഷം ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത് 1.62 കോടി പേര്‍; സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്

    Date:

    ജമ്മു: വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് ജമ്മു കശ്മീര്‍. കോവിഡ് തരംഗം ഒന്നടങ്ങിയതിനു ശേഷം ജമ്മുകശ്മീരിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടിയിരിക്കുകയാണ്.

    ഈ വര്‍ഷം ഇതുവരെ 1.62 കോടി പേര്‍ ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചതായി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

    2022 ജനുവരി മുതല്‍ ഇതുവരെ കശ്മീരിലെത്തിയ വിനോദസഞ്ചാരികളുടെ കണക്കാണിത്. ”മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ കശ്മീര്‍ ആകര്‍ഷിക്കുന്നു. ഇത് കശ്മീര്‍ ടൂറിസത്തിന്‍റെ സുവര്‍ണ കാലഘട്ടത്തിന്‍റെ തിരിച്ചുവരവാണ്” ടൂറിസം അധികൃതര്‍ പറയുന്നു. 3.65 ലക്ഷം അമര്‍നാഥ് യാത്രക്കാര്‍ ഉള്‍പ്പെടെ 20.5 ലക്ഷം വിനോദസഞ്ചാരികള്‍ ആദ്യത്തെ എട്ട് മാസങ്ങളില്‍ കശ്മീരിലെത്തി. പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും ശ്രീനഗറിലെ എല്ലാ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞതായും ടൂറിസം വക്താവ് അറിയിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം സിനിമാ നിര്‍മാതാക്കളെ ചിത്രീകരണത്തിനായി ആകര്‍ഷിക്കുന്നതിനായി ഒരു സമഗ്ര ഫിലിം പോളിസി ആരംഭിച്ചതായും ഈ നയം വിജ്ഞാപനം ചെയ്ത് ഒരു വര്‍ഷത്തിനുള്ളില്‍ സിനിമകള്‍ക്കും വെബ് സീരീസുകള്‍ക്കുമായി 140 ഷൂട്ടിംഗ് അനുമതികള്‍ നല്‍കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

    വൈകാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫിലിം സ്റ്റുഡിയോ ആരംഭിക്കും. ഇത് ജമ്മു കശ്മീരിലെ യുവ പ്രതിഭകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നതിന് പുറമെ പ്രദേശത്തിന്‍റെ ബിസിനസ് ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി മൂലം കശ്മീര്‍ ടൂറിസത്തിന് തിരിച്ചടികള്‍ നേരിട്ടെങ്കിലും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും യു.ടി ഭരണകൂടം മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വക്താവ് വ്യക്തമാക്കി. പൂഞ്ച്, രജൗരി, ജമ്മു, കശ്മീര്‍ താഴ്‌വര എന്നിവയുള്‍പ്പെടെ ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വിനോദസഞ്ചാരം പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...