MORE

    60,000 കോടിയുടെ അദാനി നിക്ഷേപം: ഒരു മുഖ്യമന്ത്രിക്കും ഇത്തരമൊരു വാഗ്ദാനം നിരസിക്കാനാവില്ലെന്ന് രാഹുല്‍

    Date:

    ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ 60,000 കോടി രൂപയുടെ നിക്ഷേപം സ്വാഗതം ചെയ്ത രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച്‌ രാഹുല്‍ ഗാന്ധി.

    ഒരു മുഖ്യമന്ത്രിക്കും അത്തരം വമ്ബന്‍ വാഗ്ദാനം നിരസിക്കാനാവില്ലെന്നും, ഒരു മുഖ്യമന്ത്രിയും അത്തരം ബിസിനസ് നിരസിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ച്‌ അദാനി ഗ്രൂപ്പ് ചെയര്‍മാനും അശോക് ഗെഹ്ലോട്ടും കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.

    രാജസ്ഥാന്‍ സര്‍ക്കാര്‍ യാതൊരു പ്രത്യേക പരിഗണനയും അദാനി ഗ്രൂപ്പിന് നല്‍കിയിട്ടില്ല. എന്നാല്‍ ബി.ജെ.പി എന്തുകൊണ്ടാണ് രണ്ടോ മൂന്നോ വ്യവസായികള്‍ക്ക് മാത്രം കുത്തകാവകാശം നല്‍കുന്നതെന്നും രാഹുല്‍ ചോദിച്ചു. വ്യവസായങ്ങള്‍ക്ക് എതിരല്ല, എന്നാല്‍ ഏതാനും ബിസിനസുകാര്‍ക്ക് മാത്രമായി കുത്തക അവകാശങ്ങള്‍ നല്‍കുന്നത് പിന്തുണക്കില്ല. രാഷ്ട്രീയ അധികാരങ്ങള്‍ ഉപയോഗിച്ച്‌ അദാനി ഗ്രൂപ്പിനെ സഹായിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ താന്‍ സര്‍ക്കാരിനെതിരെ തിരിയുമെന്നും രാഹുല്‍ വ്യക്തമാക്കി.

    കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ നിക്ഷേപ ഉച്ചകോടിയില്‍ അശോക് ഗെഹ്ലോട്ട് ഗൗതം അദാനിയെ പുകഴ്ത്തിയിരുന്നു. ലോക ധനികരില്‍ രണ്ടാം സ്ഥാനത്തെത്തിയതിന് അഭിനന്ദിക്കുകയും ചെയ്തിരുന്നു. അദാനിയെ പുകഴ്ത്തിയ ഗെഹ്ലോട്ടിന്റെ നടപടി രാഹുല്‍ ഗാന്ധിക്കുള്ള അടിയാണെന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചിരുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...