MORE

    അധികാരത്തിലിരുന്നപ്പോള്‍ രാജാവിനെപ്പോലെ ‘നികുതി’ പിരിച്ച്‌ ഇഷ്ടക്കാരായ താരങ്ങള്‍ക്ക് ‘രാജ്യങ്ങള്‍’ നിര്‍മ്മിക്കാന്‍ അവസരം നല്‍കി; ശരദ്പവാറിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി

    Date:

    മുംബൈ: എന്‍സിപി അദ്ധ്യക്ഷന്‍ ശരദ്പവാറിന് മറുപടിയുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി. പവാര്‍ അധികാരത്തിലിരുന്ന സമയത്ത് രാജാവിനെപ്പോലെ നികുതി പിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.അതിന് പകരം ഇഷ്ടക്കാരായ താരങ്ങള്‍ക്ക് സ്വന്തമായി ‘രാജ്യങ്ങള്‍’ സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങളും നല്‍കിയെന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പരാമര്‍ശം.

    കാര്യമായ സംഭാവന നല്‍കിയിട്ടും ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ വിഹിതം ലഭിക്കുന്നില്ലെന്ന എന്‍സിപി അദ്ധ്യക്ഷന്റെ വാദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

    ഞാന്‍ മുംബൈയില്‍ വരുമ്ബോള്‍ എസ്പി ജി ആയിരുന്നു രാജാവ്. ഏതൊരു രാജാവിനെയും പോലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയും നികുതി പിരിച്ചെടുത്തു നിരവധി ബോളിവുഡ് താരങ്ങള്‍ ഉദാരമായി സംഭാവന നല്‍കി. പകരമായി അവര്‍ക്ക് സ്വന്തം രാജ്യങ്ങള്‍ സൃഷ്ടിക്കാന്‍ അനുമതി ലഭിച്ചു. ആ ആളുകള്‍ ആരാണെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നുവെന്നായിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റ്.

    കഴിഞ്ഞ ദിവസം വിദര്‍ഭ മുസ്ലീം ഇന്റലക്ച്വല്‍ ഫോറം നാഗ്പൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ ബോളിവുഡിന് ഏറ്റവും വലിയ സംഭാവന നല്‍കിയത് മുസ്ലീം സമുദായത്തില്‍ നിന്നാണെന്നും ആര്‍ക്കും അത് അവഗണിക്കാനാവില്ലെന്നും പറഞ്ഞു ശരദ് പവാര്‍ വാദിച്ചിരുന്നു. ബോളിവുഡിനെ ഉന്നതിയിലെത്തിക്കാന്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തത് മുസ്ലീം ന്യൂനപക്ഷങ്ങളാണ്. ഇന്ന് എല്ലാ മേഖലകളിലും അത് കലയായാലും എഴുത്തായാലും കവിതയായാലും ഏറ്റവും ഉയര്‍ന്ന സംഭാവന ന്യൂനപക്ഷങ്ങളില്‍ നിന്നാണെന്നും അത് ഉറുദു ഭാഷയിലാണെന്നും പവാര്‍ പറഞ്ഞു.ഇതിന് പിന്നാലെയാണ് വിവകേ അഗ്നിഹോത്രി കുറിയ്‌ക്കു കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയത്.

    ഇതിന് മുന്‍പ് ബോളിവുഡില്‍ ‘രാജാക്കന്മാരും ബാദ്ഷാമാരും സുല്‍ത്താന്മാരും ഉള്ളിടത്തോളം കാലം അത് മുങ്ങിത്താഴും’ എന്ന് സംവിധായകന്‍ വിമര്‍ശിച്ചിരുന്നു. ആളുകളുടെ കഥകള്‍ ഉപയോഗിച്ച്‌ ഇത് ജനങ്ങളുടെ വ്യവസായമാക്കൂ, അത് ആഗോള ചലച്ചിത്ര വ്യവസായത്തെ നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...