MORE

    ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനുള്ള പദ്ധതിയുമായി ഇന്റല്‍

    Date:

    ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാനുള്ള പദ്ധതിയുമായി ഇന്റല്‍. നിരവധി വന്‍കിട ടെക് കമ്ബനികളും ടീമുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്.

    വരും ആഴ്ചകളില്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകള്‍. ഒക്ടോബര്‍ 27 ന് മൂന്നാം പാദ വരുമാന റിപ്പോര്‍ട്ട് മീറ്റിംഗ് നടക്കുമ്ബോള്‍ തന്നെ ജോലി വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിക്കുമെന്നാണ് പറയപ്പെടുന്നത്. ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഇന്റല്‍ പിരിച്ചുവിടലുകള്‍ ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസുകള്‍ പോലെയുള്ള എതിരാളികളുമായി കടുത്ത മത്സരം ഉള്ളതിനാല്‍ നിലവിലെ മാര്‍ക്കറ്റ് ഷെയര്‍ നിലനിര്‍ത്താന്‍ ചിപ്പ് മേക്കര്‍ പാടുപെടുകയാണെന്നാണ് റിപ്പോര്‍ട്ട്.

    ഈ വര്‍ഷം ജൂലൈയില്‍ 2022 ലെ വില്‍പ്പന മുമ്ബത്തേതിനേക്കാള്‍ ഏകദേശം 11 ബില്യണ്‍ ഡോളര്‍ കുറവായിരിക്കുമെന്ന സൂചന കമ്ബനി നല്‍കിയിരുന്നു. ഈ വര്‍ഷം ആദ്യം ലാഭം മെച്ചപ്പെടുത്തുന്നതിനായി ഭാവിയില്‍ ചില നടപടികള്‍ കൈക്കൊള്ളുമെന്ന് ഇന്റല്‍ പ്രഖ്യാപിച്ചിരുന്നു. ചെലവ് ലാഭിക്കുന്നതിന്റെ ഭാഗമായാണ് കമ്ബനി ആളുകളുടെ എണ്ണം കുറയ്ക്കുന്നത്. കമ്ബനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലായിരിക്കും പിരിച്ചുവിടലുകള്‍ കൂടുതലും നടക്കുകയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമ്ബനിയുടെ ഏറ്റവും പുതിയ നീക്കം 20 ശതമാനത്തോളം ജീവനക്കാരെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്റലിന്റെ നിശ്ചിത ചെലവിന്റെ 15 ശതമാനം വരെ വെട്ടിക്കുറയ്ക്കാന്‍ കമ്ബനി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

    കൂടാതെ, ഇന്റല്‍ ഡിമാന്‍ഡില്‍ കുത്തനെ ഇടിവ് നേരിടുന്നതു പോലെ ലെനോവോ, ഡെല്‍, എച്ച്‌പി തുടങ്ങിയ പിസി നിര്‍മ്മാതാക്കളും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഐഡിസിയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്‌ ഈ വര്‍ഷം ആദ്യം പിസി വിപണിയില്‍ 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വരുമാനം മെച്ചപ്പെടുത്തുന്നതിനായി “മൊബൈല്‍ സെല്‍ഫ്-ഡ്രൈവിംഗ് ടെക്നോളജി ബിസിനസിന്റെ ഓഹരികള്‍ പ്രാഥമിക പബ്ലിക് ഓഫറിംഗില്‍ തന്നെ വില്‍ക്കാന്‍” ഇന്റലിന് പദ്ധതിയുണ്ടെന്നും പറയപ്പെടുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...